തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തില്‍ പുതുയുഗ യാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.
കേരളത്തിലെ എല്ലാ സ്ത്രീകള്‍ക്കും കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര. കൂടാതെ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം 1,000 രൂപ ധനസഹായം. നിലവിലെ ക്ഷേമ പെന്ഷന് 3,000 രൂപയായി ഉയര്‍ത്തും. മുന്‍ മുഖ്യമന്ത്രിയുടെ സ്മരണാര്‍ത്ഥം നടപ്പിലാക്കുന്ന പദ്ധതിയിലൂടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വരെ സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ. സംരംഭങ്ങള്‍ തുടങ്ങുന്നതിനും മറ്റുമായി യുവാക്കള്‍ക്ക് 5 ലക്ഷം രൂപ വരെ പലിശയില്ലാത്ത വായ്പ. കൂടാതെ വയോജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ പ്രത്യേക സര്‍ക്കാര്‍ വകുപ്പ് രൂപീകരിക്കല്‍ എന്നിവയാണ് രാഹുല്‍ പ്രഖ്യാപിച്ച
അഞ്ചിന ഗ്യാരണ്ടികള്‍. വിശദമായ പ്രകടന പത്രിക വരും ദിവസങ്ങളില്‍ പുറത്തിറക്കുമെന്നും യുഡിഎഫ് വ്യക്തമാക്കി.



