തിരുവനന്തപുരം :ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുമായുള്ള തെളിവെടുപ്പില്‍ വീഴ്ച വരുത്തിയ ഡി വൈ എസ് പിക്ക് സസ്പെന്ഷന്. തിരുവല്ല ഡി വൈ എസ് പി. നന്ദകുമാറിനെതിരെയാണ് നടപടി. വകുപ്പ് തല അന്വേഷണത്തിനും ആഭ്യന്തരവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. തെളിവെടുപ്പ് സമയത്ത് നന്ദകുമാര്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നില്ലെന്നും കണ്ടെത്തിയിരുന്നു. ഡി ജി പിയുടെ ശിപാര്‍ശ പ്രകാരം ആഭ്യന്തര വകുപ്പാണ് സസ്പെന്ഷന് ഉത്തരവ് പുറത്തിറക്കിയത്. രാഹുല്‍
മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ആശുപത്രിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാല്‍, നിര്‍ദേശം ലഭിച്ചിട്ടും ഈ സമയത്ത് ഡി വൈ എസ് പി സന്നിഹിതനായിരുന്നില്ല. അതിനെ തുടര്‍ന്നാണ് നടപടി.





