അട്ടേങ്ങാനം : കോടോം- ബേളൂര്‍ ഗ്രാമ പഞ്ചായത്ത് ശുചിത്വ പഠനോത്സവവും ഹരിത സ്കോളര്‍ഷിപ്പ് വിതരണവും നാളെ
ശനിയാഴ്ച 10 മണി മുതല്‍ അട്ടേങ്ങാനം ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കും.
പഞ്ചായത്ത് പ്രസിഡന്റ് ടി.വി ജയചന്ദ്രന് ഉദ്ഘാടനം ചെയ്യും.
പനത്തടി : ജി.എച്ച്.എസ്.എസ്. ബളാംതോടില്‍ സ്കൂള്‍ സോഷ്യല്‍ സര്‍വീസ് സ്കീം ദ്വിദിന ഓറിയന്റേഷന്‍ ക്യാമ്പിന് തുടക്കം കുറിച്ചു. ഇന്നും നാളെയുമായി നടക്കുന്ന സ്കൂള്‍ സോഷ്യല്‍ സര്‍വ്വീസ് സ്കീം ദ്വിദിന ഓറിയന്റേഷന്‍ ക്യാമ്പ് വാര്‍ഡ് മെമ്പര്‍ കെ.കെ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ.എന്‍ വേണു അദ്ധ്യക്ഷത വഹിച്ചു . പ്രിന്‍സിപ്പല്‍ എം. ഗോവിന്ദന് സ്വാഗതവും, എച്ച്.എം ഇന്‍ ചാര്‍ജ്ജ് റിനി നന്ദിയും പറഞ്ഞു. എസ്.എസ്.എസ്.എസ് കോ ഓഡിനേറ്റര്‍ സ്മിജ ക്യാമ്പ് വിശദീകരണം നടത്തി. ക്യാമ്പ് നാളെ […]
കണ്ണൂർ: ഗ്രാമസ്വരാജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഇക്കൊല്ലത്തെ അധ്യാപക പ്രതിഭാ പുരസ്കാരം വിതരണം ചെയ്തു. കണ്ണൂർ ശിക്ഷക് സദനിൽ നടന്ന പരിപാടി രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ അധ്യക്ഷത വഹിച്ചു. കണ്ണൂർ വിദ്യാഭ്യാസ ഉപഡയരക്ടർ എ.പി. അംബിക , തഹസിൽദാർ സുരേഷ് ചന്ദ്രബോസ് , സി.അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. കെ.രമേശൻ , വി.മണികണ്ഠൻ, സി.രാധാകൃഷ്ണൻ , ബിജി.ഒ.കെ, പ്രീത.കെ.യു, ബീന എൻ വി , സുകന്യ ജിനേഷ്, സുമയ്യ സി […]