LOCAL NEWS

വയോജനങ്ങള്‍, കുട്ടികള്‍,ഭിന്നശേഷിക്കാര്‍ എന്നിവരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കി കളളാര്‍ പഞ്ചായത്ത് ബജറ്റ്

രാജപുരം : വയോജനങ്ങള്‍, കുട്ടികള്‍,ഭിന്നശേഷിക്കാര്‍ എന്നിവരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കി കളളാര്‍ പഞ്ചായത്ത് ബജറ്റ്. ഇതിനായി 50 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. 2026-27 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് എം.എം സൈമണ്‍ അവതരിപ്പിച്ചു.വയോജനങ്ങള്‍ക്കായി അമൃതകിരണം പാലിയേറ്റിവ് പദ്ധതി, മറ്റ പാലിയേറ്റിവ് പ്രവത്തനങ്ങള്‍, വയോജന സംഗമം തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് തുക വകയിരുത്തിയിട്ടുണ്ട്. അംഗനവാടി കുട്ടികള്‍ക്കുള്ള പോഷകാഹാര പദ്ധതി, ഭിന്നശേഷി കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, നമ്മുടെ കുട്ടികളുടെ വിനോദത്തിനായി എല്ലാ സ്‌കൂളുകളിലും ചില്‍ഡ്രന്‍സ്പാര്‍ക്കുകള്‍, കായിക വിനോദ ഉപകരണങ്ങള്‍, കായിക പരിശീലനം നല്‍കല്‍ തുടങ്ങിയ ഒട്ടേറെ പദ്ധതികള്‍ ഈ ബജറ്റില്‍ വിഭാവനം ചെയ്യുന്നുണ്ട്.

.2026-27 വര്‍ഷത്തെ ബജറ്റില് സംസ്ഥാന കേന്ദ്ര പദ്ധതി വിഹിതവും, ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതവും,ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് വിഹിതവും പഞ്ചായത്ത് തനതു ഫണ്ടും ഉള്‍പ്പെടെ 38,34,23,035/- ( മുപ്പത്തി എട്ട് കോടി മുപ്പത്തി നാല് ലക്ഷത്തി ഇരുപത്തി മൂവായിരത്തി മുപ്പത്തിയഞ്ച്) രൂപ വരവും 37,70,18,140/- (മൂപ്പത്തി ഏഴ് കോടി എഴുപത് ലക്ഷത്തി പതിനെട്ടായിരത്തി ഒരുന്നൂറ്റി നാല്പത്) രൂപ ചെലവും 64,04,895/- (അറുപത്തി നാല് ലക്ഷത്തി നാലായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി അഞ്ച്) രൂപ മിച്ചവും പ്രതീക്ഷിക്കുന്നു. എല്ലാ മേഖലയ്ക്കും തുല്യ പ്രാധാന്യം നല്കി സന്തുലിത വികസന ലക്ഷ്യം ഫല പ്രാപ്തിയില്‍ എത്തിക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരികുക്കയും തുക നീക്കി വയ്ക്കുകയും ചെയ്തതായി ബജറ്റില്‍ ചൂണ്ടിക്കാട്ടുന്നു.

കാര്‍ഷിക മേഖല

തെങ്ങ് കൃഷി വികസനം, കമുക് കൃഷി വികസനം, നെല്‍ കൃഷി വികസനം, സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതികള്‍, കുള്ളന്‍ തെങ്ങിന്‍ തൈ വിതരണം, മറ്റു കാര്‍ഷിക അനുബന്ധ പ്രവൃത്തികള്‍ എന്നിവ നടപ്പിലാക്കുന്നു. ആയതിനായി 4642000/- (നാല്പത്തിയാറ് ലക്ഷത്തി നാല്പത്തി രണ്ടായിരം) രൂപ വകയിരുത്തിയിട്ടുണ്ട്.

മൃഗ സംരക്ഷണ മേഖല

കുടുംബങ്ങളില്‍ സ്ഥിര വരുമാനം ഉറപ്പ് വരുത്തുന്നതിനാവശ്യമായ രീതിയിലാണ് ഈ മേഖലയിലെ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. കാലിത്തീറ്റ വിതരണം, മുട്ടക്കോഴി വളര്‍ത്തല്‍, ആട് വിതരണം, മൃഗസംരക്ഷണ മേഖലയില്‍ ആവശ്യമായ മരുന്ന്, ഉപകരണങ്ങള്‍ വാങ്ങല്‍ എന്നീ പദ്ധതികള്‍ക്കായി 3250000/- (മുപ്പത്തിരണ്ട് ലക്ഷത്തി അമ്പതിനായിരം) രൂപ വകയിരുത്തിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് സഹായകരമായി സബ്ലീഡി നിരക്കില്‍ കന്നുകാലികള്‍ക്ക് ഇന്‍ഷുറന്‍സിനായി 200000/- (രണ്ട് ലക്ഷം) രൂപ വകയിരുത്തിയിട്ടുണ്ട്.

 

 

പാര്‍പ്പിട പദ്ധതികള്‍

*പഞ്ചായത്തിലെ ഭവന രഹിതരായിട്ടുള്ള കുടുംബങ്ങള്‍ക്ക് പാര്‍പ്പിടം നിര്‍മ്മിച്ചു നല്കുന്നതിനും സമ്പൂര്‍ണ്ണ പാര്‍പ്പിട യജ്ഞം നടപ്പിലാക്കുന്നതിനുമായി ലൈഫ് മിഷന്‍ 10800000/- (ഒരു കോടി എട്ട് ലക്ഷം) രൂപയും ഭവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തായി 3250000/- (മുപ്പത്തി രണ്ട് ലക്ഷത്തി അമ്പതിനായിരം) രൂപയും വാസയോഗ്യമാക്കുന്നതിനായി വകയിരുത്തിയിട്ടുണ്ട്…

ആരോഗ്യ മേഖല

സേവന രംഗത്ത് കാലകാലങ്ങളില്‍ നടത്തിട്ടുള്ള ഫലപ്രാപ്തിയില്‍ എത്തി നില്‍ക്കുന്ന കാലഘട്ടമാണിത്. ആധുനിക ചികിത്സാ സാങ്കേതിക വിദ്യകള്‍ ഈ മേഖലയില്‍ ഉപയോഗിക്കുവാന്‍ നമ്മുടെ നാടിനും കഴിഞ്ഞിട്ടുണ്ട്. അതിന്‍ ഭാഗമായി തന്നെ ഗ്രാമീണ മേഖലയിലെ ആരോഗ്യ കാര്യങ്ങളെ പരിപോഷിപിക്കുന്നതിനും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും കാര്യമായ പങ്കു വഹിക്കുന്നതിനു പദ്ധതികള്‍ ‘ആസൂത്രണം ചെയ്യേണ്ടത് അനിവാര്യമാണ്. ആരോഗ്യ മേഖലയില്‍ ജനകീയമായ ഒട്ടേറെ പദ്ധതികള്‍ക്ക് തുക വകയിരുത്തുണ്ട്. ആരോഗ്യ മേഖലയുടെ വികസനത്തിനായി ബജറ്റില്‍ 1950000/- (പത്തൊമ്പത് ലക്ഷത്തി അമ്പതിനായിരം) രൂപ വകയിരുത്തിയിട്ടുണ്ട്.

സ്ത്രീ സൗഹൃദ ഗ്രാമം

സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ മുന്‍ഗണന നല്‍കുന്നു. സ്ത്രീകളുടെ തൊഴില്‍ മേഖലയുടെ വിപുലീകരണത്തിനും സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുന്നതിനും ആവശ്യമാ…
സുസ്ഥിര ശുചിത്വ പദ്ധതി സമ്പൂര്‍ണ ശുചിത്വ ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നുണ്ട്. അതിനു തുടര്‍ച്ചയെന്നോണം ഈ ബജറ്റിലും വളരെ പ്രാധാന്യത്തോടെ തന്നെ ശുചിത്വ മേഖലയില്‍ ഫണ്ട് അനുവദിക്കുകയും നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് ശുചിത്വ ഗ്രാമം സുന്ദരഗ്രാമം എന്ന ലക്ഷ്യത്തിലേക്കു എത്തിച്ചേരാന്‍ നമ്മുക്ക് സാധിക്കും.ഹരിത കര്‍മസേനയുടെ പ്രവര്‍ത്തങ്ങള് കാര്യക്ഷമമാക്കുന്നതിന് ഈ ബജറ്റ് ഊന്നല്‍ നല്‍കുന്നു. ശുചിത്വ മേഖലയില്‍ പദ്ധതികള്‍ക്കായി 1800000/- (പതിനെട്ട് ലക്ഷം) രൂപ വകയിരുത്തിയിട്ടുണ്ട്.

പശ്ചാത്തല മേഖല

ഗ്രാമീണ റോഡുകളുടെ വികസനം അതീവ പ്രാധാന്യം അര്‍ഹിക്കുന്നു അതുപോലെ പൊതു കെട്ടിടങ്ങളുടെ നിര്‍മ്മാണം, ശുചിത്വ മേഖലയിലെ കെട്ടിടങ്ങള്‍, പാര്‍ക്കുകളുടെ നിര്‍മ്മാണം എന്നിവ കൂടി ഉള്‍പ്പെടുത്തി വിപുലമായ പദ്ധതികള്‍ തന്നെ ആവിഷ്‌കരിക്കുന്നു. അതിനായി 34782000/- (മൂന്ന് കോടി നാല്പത്തി ഏഴ് ലക്ഷത്തി എണ്‍പത്തി രണ്ടായിരം) രൂപ പശ്ചാത്തല സൗകര്യ വികസനത്തിന് ഈ ബജറ്റില്‍ നീക്കി വച്ചിട്ടുണ്ട്. റോഡിതര ആസ്തികളുടെ പരിപാലനത്തിനായി 6426000/- (അറുപത്തി നാല് ലക്ഷത്തി ഇരുപത്തി ആറായിരം) രൂപ വകയിരുത്തിയിട്ടുണ്ട്. പൂടംകല്ല് മിനി സ്റ്റേഡിയം നിര്‍മ്മാണത്തിനായി 800000/- രൂപ വകയിരുത്തിയിട്ടുണ്ട്. സ്ഥാപിക്കുന്നതിനായി 1350000/- രൂപ വകയിരുത്തിയിട്ടുണ്ട്.

ദേശിയ തൊഴിലുറപ്പ് പദ്ധതി.

മഹാത്മാഗാന്ധി ദേശിയ തൊഴിലുറപ്പ് പദ്ധതിയിലൂടെ 7.36 കോടി രൂപയുടെ പ്രവൃത്തികള്‍ ഏറ്റെടുത്തു നടപ്പിലാക്കുന്നതിന് ഈ ബജറ്റ് വിഭാവനം ചെയുന്നു.

ഉല്പാദനവും ഉല്പാദന ക്ഷമതയും വര്‍ധിപ്പിച്ച് ജല സുരക്ഷാ ഉറപ്പ് വരുത്തി തൊഴില്‍ സാദ്ധ്യതകള്‍ പരമാവധി വര്‍ധിപ്പിച്ച് വികസനോന്മുഖവും ജനോപകാരപ്രദവുമായി ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനും സമഗ്രമായ വികസന പ്രവര്‍ത്തങ്ങള്‍ക്ക് പുതിയ മാനം നല്‍കുന്നതിനും എല്ലാ മേഖലകള്‍ക്കും തുല്യ പ്രാധാന്യം നല്‍കി ആവശ്യമായ ഘടകങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി പ്രാവര്‍ത്തികമാക്കുന്നതിന് നമ്മള്‍ പ്രതിജ്ഞാബദ്ധമാണെന്നും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ബഹുദൂരം നമ്മള്‍ മുന്നോട്ടു പോകുമെന്നും ബജറ്റ് ചൂണ്ടിക്കാട്ടുന്നു.

പഞ്ചായത്ത് പ്രസിഡന്റ് രജിത.കെ അധ്യക്ഷത വഹിച്ചു. വികസന കാര്യസ്റ്റാന്റിറിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഗീത പി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.എല്‍ റോയി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീവിദ്യ,അംഗം മിനി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്തംഗങ്ങള്‍, ജീവനക്കാര്‍, മുന്‍ പഞ്ചായത്ത് പഞ്ചായത്ത് സെക്രട്ടറി പ്രേമ.എ സ്വാഗതവും,അസിസ്റ്റന്റ് സെക്രട്ടറി എ.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

വാല്‍/ ആദ്യമായി ബജറ്റ് ഇംഗ്ലീഷില്‍ അച്ചടിച്ചതിനെ പ്രതിപക്ഷ അംഗം മിനി ഫിലിപ്പ് വിമര്‍ശിച്ചു. വന്യമൃഗശല്യം രൂക്ഷമായ പഞ്ചായത്തില്‍ ഇത് തടയാനാവശ്യമായ നടപടികളെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശം പോലും ഉണ്ടായില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *