LOCAL NEWS

കള്ളാര്‍ ഗ്രാമപഞ്ചായത്ത് 2026-27വാര്‍ഷിക പദ്ധതി രൂപീകരണവും വികസന സെമിനാറും സംഘടിപ്പിച്ചു രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു

രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് 2026-27വാര്‍ഷിക പദ്ധതി രൂപികരണവും വികസന സെമിനാറും കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ നടന്നു.
രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രജിത കെ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത പി കരട് പദ്ധതിരേഖ അവതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം സൈമണ്‍, സ്ഥിരം സമിതി അധ്യക്ഷരായ റോയി പി എല്‍ , ശ്രീവിദ്യ പി , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നസീമ അബ്ദുള്ള, സഫീന ഫൈസല്‍, സിനു കുര്യാക്കോസ്, അസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി കെ നാരായണന്‍, പഞ്ചായത്തംഗങ്ങളായ വാസു പി എ , ലീല മോഹനന്‍, സനിത ജോസഫ്,മിനി ഫിലിപ്പ്, സാബു സി എം,ഗിരീഷ് കുമാര്‍ കെ, രേഖ സി , ലിറ്റി ജോസ്, ബിന്ദു ഗംഗാധരന്‍, ഗീത പി തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി പ്രേമ എ സ്വാഗതവും അസ്സി. സെക്രട്ടറി രവീന്ദ്രന്‍ കെ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *