KERALA NEWS

മേയര്‍ വി വി രാജേഷും ബിജെപി കൗണ്‍സിലര്‍മാരും നാളെ ഡല്‍ഹിയിലേക്ക്; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം : തിരുവനന്തപുരത്ത് ബിജെപി നേതൃത്വം അധികാരത്തിലെത്തിയതിന് പിന്നാലെ മേയര്‍ വി വി രാജേഷും ബിജെപി കൗണ്‍സിലര്‍മാരും നാളെ ഡല്‍ഹിയിലേക്ക് പുറപ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നഗര വികസന വിഷയങ്ങളില്‍ കേന്ദ്രത്തിന്റെ പിന്തുണ തേടുന്നതിന്റെ ഭാഗമായാണ് ഡല്‍ഹി സന്ദര്‍ശനം. തിരുവനന്തപുരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള പിന്തുണ ഉറപ്പാക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. നഗരത്തിന്റെ പ്രാഥമിക വികസന രേഖ ഇതിനകം തന്നെ
പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും, വാര്‍ഡ് സഭകള്‍ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വിശദമായ വികസന രേഖ സമര്‍പ്പിക്കുമെന്നും മേയര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *