ഒടയംചാല്‍ : ബാത്തൂര്‍ ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ പരിധിയിലുള്ള ചെന്തളം പുതിയ വളപ്പ് (കരിച്ചേരി തറവാട് കോയ്മ ) വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് ദേവപ്രശ്ന ചിന്തയും , ആഘോഷ കമ്മിറ്റി രൂപികരിരണയോഗവും നാളെ രാവിലെ 10 മണിക്ക് ദേവസ്ഥാനത്ത് നടക്കും.
രാജപുരം: ഹോളിഫാമിലി ഹയര്‍സെക്കണ്ടറി സ്ക്കുള് 1986-87 എസ്എസ്സി ബാച്ച് ഒന്നിച്ചോരോണം പരിപാടി സംഘടിപ്പിച്ചു.രാജപുരം എസ് എച്ച്് ഒ രാജേഷ് ഉദ്ഘാടനം ചെയ്തു. ടി.കെ സത്യന് അധ്യക്ഷത വഹിച്ചു.പി ഡബ്ല്യു ഡി എക്സിക്യുട്ടീവ് എന്‍ജിനിയര്‍ സി.ജെ കൃഷ്ണന്, കേരള ട്രഷറി ഡയറക്ടര്‍ സാജന്,ജോയി പി . റ്റി,രാജപുരം എ എസ് ഐ ബിന്ദു,സജി സ്രായിപളളി എന്നിവര്‍ പ്രസംഗിച്ചു.എസ് എസ് എല്‍ സി, +2 വിജയിച്ച അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. പതിനെട്ടാം മൈലില്‍ നടന്ന പരിപാടിയില്‍ വിവിധ കലാപരിപാടികളും ഓണ […]
ചുള്ളിക്കര: ചുള്ളിക്കര സെന്റ് മേരീസ് ഇടവകയുടെ നേതൃത്വത്തിൽ മണ്ണിപ്പൂരിലെ പിഡനം അനുഭവിക്കുന്ന സഹോദരങ്ങൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചും അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും സമാധാന റാലി നടത്തി.അക്രമം അവസാനിപ്പിക്കൂവാൻ സർക്കാർ വേണ്ട രീതിയിൽ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. വികാരി ഫാ. ജോഷി വല്ലാർക്കാട്ടിൽ, ഫാ. സണ്ണി SDB, ഫാ ജോർജ് SDB. സജി മുളവനാൽ എന്നിവർസംസാരിച്ചു.
പാണത്തൂർ: തിരുവന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആലംബം ചാരിറ്റബിൾ സൊസൈറ്റി എൻഡോസൾഫാൻ ദുരിതബാധിതനായ പാണത്തൂരിലെ ബാസിൽ മോന് ടിൽറ്റിങ് ബെഡ്,കിടക്ക എന്നിവ നൽകി. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് വിതരണം ചെയ്തു.ചാരിറ്റബിൾ സൊസൈറ്റി ജില്ലാ കോഓഡിനേറ്റർ ടോം സൺ ടേം അധ്യക്ഷത വഹിച്ചു.