രാജപുരം : കോടോത്ത് വി.മദർ തെരേസാ ദേവാലയത്തിൽ നൊവേന പ്രാർത്ഥനയും വി. മദർതെരേസായുടേയും വി. സെബസ്ത്യാനോസിന്റെയും തിരുനാൾ 26ന് ആരംഭിക്കും. 30 ന് സമാപിക്കും. 26ന് വൈകുന്നേരം 4.30ന് ഇടവകാ വികാരി ഫാ.കുര്യാക്കോസ് പുതുക്കുളങ്ങര തിരുനാളിന് കൊടിയേറ്റും . തുടർന്ന് 5 മണിക്ക് പടിമരുത് പളളി വികാരി ഫാ.ജോസഫ് കരിമ്പൂളിക്കലിന്റെ കാർമികത്വത്തിൽ വി.കുർബാന, നൊവേന എന്നിവ നടക്കും തുടർന്ന് വചന സന്ദേശം നൽകും. 27ന് വൈകുന്നേരം 4.30ന് ജപമാല, 5 മണിക്ക് ഫാ.തോമസ് കാട്ടിപ്പറമ്പിലിന്റെ കാർമികത്വത്തിൽ വി.കുർബാന, നൊവേന എന്നിവ നടക്കും തുടർന്ന് വചന സന്ദേശം നൽകും. 28ന് വൈകുന്നേരം 4.30ന് ജപമാല, ഫാ. ജോർജ്ജ് കുരുട്ടുപറമ്പിലിന്റെ കാർമികത്വത്തിൽ വി.കുർബാന, നൊവേന എന്നിവ നടക്കും തുടർന്ന് വചന സന്ദേശം നൽകും. 29ന് വൈകുന്നേരം 4.30ന് ജപമാല, 5 മണിക്ക് തലശ്ശേരി അതിരൂപതാ ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേലിന്റെ കാർമികത്വത്തിൽ വി.കുർബാന, നൊവേന എന്നിവ നടക്കും തുടർന്ന് വചന സന്ദേശം നൽകും.30ന് വൈകുന്നേരം 4.30ന് ഫാ. കുര്യാക്കോസ് പ്ലാവുനിൽക്കുംപറമ്പിൽ, ഫാ.സ്ക്കറിയ ചിരണക്കൽ, ഫാ. ജോൺസൺ പുലിയുറുമ്പിൽ എന്നിവരുടെ കാർമ്മികത്വത്തിൽ റാസ കുർബാന. ഫാ. സ്ക്കറിയ ചിരണക്കൽ വചന സന്ദേശം നൽകും. തുടർന്ന്് സൺഡേസ്ക്കൂളിന്റെയും ഭക്ത സംഘടനകളുടേയും വാർഷികാഘോഷം നടക്കും.
Related Articles
ജൈവകൃഷി ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു
ചുള്ളിക്കര : ഡോൺ ബോസ്ക്കോ ചുള്ളിക്കരയും വീ ലൈവ് പ്രൊജക്ട് കാസറഗോഡിന്റെയും സഹകരണത്തോടെ കോടോം- ബേളൂർ പഞ്ചായത്തിലെ വനിതാ കർഷകർക്കായി ബോധവത്ക്കരണ സെമിനാറും പച്ചക്കറി തൈകളുടെ വിതരണവും നടത്തി. കോടോം- ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ പി (റിട്ടയേർഡ് കൃഷിഭവൻ ഓഫീസർ, കരിവെള്ളൂർ ) ക്ലാസെടുത്തു. കൂടാതെ ശയന എൻ പി (വീ ലൈവ് കോർഡിനേറ്റർ), ഫാ. സണ്ണി തോമസ് (ഡയറക്ടർ വീ ലൈവ് ), ഫാദർ എം കെ ജോർജ് […]
സീനിയർ സിറ്റിസൺസ് ഫോറം കളളാർ യൂണിറ്റ്് കൺവൻഷൻ ചേർന്നു
സീനിയർ സിറ്റിസൺസ് ഫോറം കളളാർ യൂണിറ്റിന്റെ ഒരു പ്രത്യേക കൺവൻഷൻ കള്ളാർ ചർച്ച് പാരീഷ്ഹാളിൽ വെച്ചു നടന്നു. കൺവൻഷൻ സംസ്ഥാന സെക്രട്ടറി ജോർജ് വർഗീസ് ഉൽഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ്രമത്തായി പൂഞ്ചോലയിൽ അദ്ധ്യക്ഷത വഹിച്ചു. കളളാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജോൺ പ്ലാചേരി സെക്രട്ടറി എം ജെ ലൂക്കോസ് എന്നിവർ സംസാരിച്ചു. ജോസ് പള്ളിക്കുന്നേലിനെ പുതിയ സെക്രട്ടറിയായിതെരഞ്ഞെടുത്തു.
ഒടയഞ്ചാൽ നരയറിലെ താഴക്കാട്ട് തോമസ് (77) നിര്യാതനായി
ഒടയഞ്ചാൽ : നരയറിലെ താഴക്കാട്ട് തോമസ് (77) നിര്യാതനായി. ഭാര്യ : പരേതയായ അന്നമ്മ തോമസ്. മക്കൾ: ആൻസി ടോമി, വിനോദ് തോമസ്, സുനിൽ തോമസ്, സന്തോഷ് തോമസ്, വിലാസ് തോമസ് (യു.കെ). മരുമക്കൾ: ടോമി, റീന വിനോദ്, ഷിനി സുനിൽ, ജിസ്മി സന്തോഷ്, ബെറ്റി വിലാസ് (യു.കെ). സംസ്ക്കാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഒടയംചാൽ സെന്റ് ജോർജ് ദേവാലയത്തിൽ .