കളളാര്‍ : കള്ളാര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ കുറ്റികുരുമുളക് തൈ വിതരണം ചെയ്തു. എസ്.ടി. പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി ഗീത, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്തോഷ് വി ചാക്കോ, വാര്‍ഡ് മെമ്പര്‍മാരായ സബിത, . സണ്ണി എബ്രഹാം, ലീല ഗംഗാധരന്‍, വനജ ഐത്തു, . കൃഷ്ണകുമാര്‍ കര്‍ഷകര്‍, കൃഷിഭവന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൃഷി ഓഫീസര്‍ ഹനീന സ്വാഗതവും കൃഷി അസിസ്റ്റന്റ് ശാലിനി നന്ദിയും പറഞ്ഞു.




