രാജപുരം: കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും എം പി യുമായ ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കളെ പേരാമ്പ്രയില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ച പോലീസിന്റെ കിരാത വാഴ്ചയ്ക്കെതിതെ ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി കോളിച്ചാല്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന് ബാലൂര്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി മെംബര്‍ മിനാക്ഷി ബാലകൃഷ്ണന്, ഡി സി സി വൈസ് പ്രസിഡന്റ് ബി പി പ്രദിപ് കുമാര്‍, ഡി സി സി ജനറല്‍ സെക്രട്ടറി ഹരീഷ് പി നായര്‍ , യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് കപ്പിത്താന് ,മണ്ഡലം പ്രസിഡന്റ്
എം എം സൈമണ്‍, കെ ജെ ജെയിംസ് വി ബാലകൃഷ്ണന് ബാലൂര്‍, ബ്ലോക്ക് ഭാരവാഹികളായ വി മാധവന് നായര്‍, സി കൃഷ്ണന് നായര്‍, എ കുഞ്ഞിരാമന്, വി കെ ബാലകൃഷ്ണന് , പി എ ആലി,വിഘ്നേശ്വര ഭട്ട്, മധു സൂദനന്‍ റാണിപുരം, രാജിവ് തോമസ്സ് എന്നിവര്‍ പ്രസംഗിച്ചു.




