ബളാംതോട്: വയോജന – ഗാന്ധി ജയന്തി ആഘോഷം. കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം പനത്തടി പഞ്ചായത്തു കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വയോജന ദിനവും, ഗാന്ധി ജയന്തി ആഘോഷവും നടത്തി. ബളാംതോട് മില്‍മാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സീനിയര്‍ സിറ്റിസണ്‍സ് ഫോറം സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് ഉല്‍ഘാടനം ചെയ്തു. പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് ആര് സൂര്യനാരായണ ഭട്ട് അദ്ധ്യക്ഷത വഹിച്ചു. മെയിന്റെ നന്‍സ് ട്രിബ്യൂണല്‍ കണ്‍സീലിയേഷന്‍ ഓഫീസര്‍ തോമസ് ടി തയ്യില്‍ സിനി ആര്‍ട്ടിസ്റ്റ് കൂക്കള്‍ രാഘവന് ബളാംതോട് മില്‍മാ പ്രസിഡന്റ് വിജയ കുമാരന് നായര്‍ ആര് മോഹനകുമാര്‍, ഏറത്ത് മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു. സ്റ്റുഡന്റ് പോലീസ് സംവിധാനത്തില്‍ കാസര്‍ഗോഡ് ജില്ലയെ ഒന്നാം സ്ഥാനത്ത് എത്തിച്ച പോലീസ് ഓഫീസര്‍ പി.കെ. വേണുഗോപാലിനെ സംസ്ഥാന സെക്രട്ടറി പൊന്നാടയണിയിച്ച് ആദരിച്ചു. വേണുഗോപാല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍, വയോജന ക്ഷേമം സംബന്ധിച്ചുള്ള നിയമം എന്നിവയേപ്പറ്റി ക്ലാസ്സെടുത്തു. ആജീവനാന്ത അംഗത്വമെടുത്ത ബളാന്തോട് യുണിറ്റിലെ 23 അംഗങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടറി തിരിച്ചറിയല്‍ കാര്‍ഡ് നല്കി. ശ്യാമളാ കൃഷ്ണന് പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. പഞ്ചായത്ത് സെക്രട്ടറി എന്‍ ചന്ദ്രശേഖരന് നായര്‍ സ്വാഗതവും ബളാംതോട് യൂണിറ്റ് സെക്രട്ടറി കെ മണി നന്ദിയും പറഞ്ഞു.
Related Articles
പൂടംകല്ല് – ചിറങ്കടവ് അന്തർ സംസ്ഥാന പാതയുടെ മുടങ്ങി കിടക്കുന്ന നവീകരണ ജോലികൾ അടിയന്തിരമായി പൂർത്തിയാക്കണം: ഏകോപനസമിതി
പാണത്തൂർ : ജില്ലയിലെ തന്നെ ഏറ്റവും പ്രധാന റോഡുകളിലൊന്നായ പൂടംകല്ല് -ചിറങ്കടവ് അന്തർ സംസ്ഥാന പാതയുടെ മുടങ്ങി കിടക്കുന്ന നവീകരണ ജോലികൾ അടിയന്തിരമായി പൂർത്തിയാക്കി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂർ യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ പ്രസിഡന്റ് എം ബി മൊയ്തു ഹാജി അനുസ്മരണവും, പാണത്തൂർ യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡിയും പാണത്തൂർ വ്യാപാര ഭവനിൽ നടന്നു. ജില്ലാ പ്രസിഡണ്ടും, സംസ്ഥാന വൈസ് […]
അങ്കമാലിയിൽ വച്ച് നടക്കുന്ന ഫോട്ടോ ഫെസ്റ്റ് 2023 ന്റെ ഭാഗമായിട്ടുള്ള വാഹന പ്രചരണ ജാഥയ്ക്ക് ഒടയംചാലിൽ സ്വീകരണം നൽകി
രാജപുരം: അങ്കമാലിയിൽ വച്ച് നടക്കുന്ന ഫോട്ടോ ഫെസ്റ്റ് 2023 ന്റെ ഭാഗമായിട്ടുള്ള വാഹന പ്രചരണ ജാഥയ്ക്ക് രാജപുരം യൂണിറ്റിലെ ഒടയംചാലിൽ സ്വീകരണം നൽകി.യൂണിറ്റ് പ്രസിഡന്റ് രാജീവൻ സ്നേഹയുടെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി സുഗുണൻ ഇരിയ ഉദ്ഘാടനം ചെയ്തു. യോഗത്തിന് ആശംസകൾ അർപ്പിച്ചു. ജില്ലാ പി ആർ ഒ ഗോവിന്ദൻ ചങ്ങരംകാട്, ജില്ലാ വൈസ് പ്രസിഡന്റ് ശരീഫ് frameart,മേഖല വൈസ്പ്രസിഡന്റ് ജസ്റ്റിൻ കെ.സി എന്നിവർ സംസാരിച്ചു.യൂണിിറ്റ് സെക്രട്ടറി റെനി ചെറിയാൻ സ്വാഗതവും, യൂണിറ്റ് ട്രഷറർ വിനു ചിപ്പി നന്ദിയുംപറഞ്ഞു.
സിപിഎം മുന്‍ പനത്തടി ഏരിയാ കമ്മറ്റി അംഗം ആര്.സി രജനീ ദേവി ബിജെപിയില്‍
രാജപുരം : സിപിഎം മുന്‍ പനത്തടി ഏരിയാ കമ്മറ്റി അംഗവും, കര്‍ഷക സംഘം ജില്ലാ എക്സികൂട്ടീവ് അംഗവും, പുരോഗമന കലാ സാഹിത്യ വേദി പനത്തടി ഏരിയാ വൈസ് പ്രസിഡന്റും, ജനാധിപത്യ മഹിളാ അസോസിയേഷന് ഏരിയാ ജോ:സെക്രട്ടറിയും, പനത്തടി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സനും, പനത്തടി സിഡിഎസ് ചെയര്‍പേഴ്സനുമായിരുന്ന ആര്.സി രജനി ദേവി ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയുടെ നേതൃത്വത്തില്‍ കാസറഗോഡ് വച്ച് നടന്ന ശബരിമല സംരക്ഷണ സമ്മേളനത്തില്‍ വച്ച് ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍ അശ്വനിയുടെ സാന്നിധ്യത്തില്‍ […]




