ചുള്ളിക്കര : മലവേട്ടുവ മഹാസഭ കാസര്‍ഗോഡ് ജില്ലാകമ്മിറ്റി വിദ്യാഭ്യാസ ഉപസമിതിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 28 വ്യാഴാഴ്ച ചുള്ളിക്കര മേരിമാതാ ഓഡിറ്റോറിയത്തില്‍ വെച്ച് അയ്യങ്കാളി ദിനാചരണവും , വിജയോത്സവം -2025 പരിപാടിയും നടത്തപ്പെടും. SSLC , പ്ലസ്ടു വിജയികളെയും , മറ്റു മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകളെയും പരിപാടിയില്‍ വെച്ച് അനുമോദിക്കും. സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രഭാഷകന്‍ വി. കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. യുവകവി പ്രകാശ് ചെന്തളം പരിപാടിയില്‍ മുഖ്യാതിഥിയായിആയിരിക്കും.
Related Articles
മണിപ്പൂരിലെ മനുഷ്യാവകാശ ലംഘനത്തിനും അക്രമങ്ങൾക്കുമെതിരെ കെസിവൈഎം പ്രതിഷേധ സദസ്സും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു
രാജപുരം:കെസിവൈഎം പനത്തടി ഫൊറോനയുടെ നേതൃത്വത്തിൽ മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെയും അക്രമങ്ങൾക്കെതിരെയും പ്രതിഷേധ സദസ്സും പ്രതിഷേധ ജ്വാലയും സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് മാനെടുക്കത്ത് സംഘടിപ്പിച്ചു.
70 വയസു കഴിഞ്ഞവര്‍ക്കുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കണം: കേരള സീനിയിര്‍ സിറ്റിസണ്‍സ് ഫോറം
ചാമുണ്ടിക്കുന്ന്: 70 വയസു കഴിഞ്ഞവര്‍ക്കുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കണമെന്ന് കേരള സീനിയിര്‍ സിറ്റിസണ്‍സ് ഫോറം ചാമുണ്ഡിക്കുന്ന് യൂണിറ്റിന്റെ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.വയോജന ക്ഷേമ പെന്ഷന് 5000 രൂപയായി വര്‍ദ്ധിപ്പിക്കുക, മുതിര്‍ന്ന പൗരന്മാരുടെ റെയില്‍വേ ടിക്കറ്റ് കണ്സഷന് പുന:സ്ഥാപിക്കുക, എന്നീ പ്രമേയങ്ങള്‍ സമ്മേളനംപാസ്സാക്കി.സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് നിലവിളക്കില്‍ ദീപം തെളിയിച്ച് യോഗനടപടികള്‍ ആരംഭിച്ചു. ജില്ലാ പ്രസിഡന്റ് ടി. അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആര്.മോഹന്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് […]
കുഞ്ഞു മനസ്സിന്റെ കൈത്താങ്
പിറന്നാളാഘോഷത്തിനു കരുതിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി ആറാം ക്ലാസുകാരന്. ശാന്താ വേണുഗോപാല്‍ മെമ്മോറിയല്‍ ഗവ.യു.പി സ്കൂളിലെ ആറാം ക്ലാസുകാരനാണ് പിറന്നാളിന് സമ്മാനങ്ങളും , പുത്തനടുപ്പുകളും വാങ്ങാന്‍ കരുതിവെച്ച തുക വയനാടിന് കൈത്താങ്ങായി നല്‍കിയത്. കോളിയാര്‍ സ്വദേശികളായ സുരേഷ് – സുമിത്ര ദമ്പതികളുടെ മകനാണ് സൂരജ്. വയനാട് ദുരന്തത്തിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ കണ്ട സൂരജ് പിറന്നാള്‍ ആഘോഷത്തിന് ചെലവാക്കുന്ന തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്ന ആഗ്രഹം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു തുടര്‍ന്ന് രക്ഷിതാക്കള്‍ ക്ലാസ് ടീച്ചറെ വിവരം അറിയിച്ചു.സ്കൂള്‍ […]



