LOCAL NEWS

കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന ഹൈവേ നവീകരണം വേഗത്തിലാക്കണം : കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്സ് ഓണേഴ്സ് അസോസിയേഷന്‍

രാജപുരം :കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന ഹൈവേ നവീകരണം വേഗത്തിലാക്കണമെന്നും റോഡ് സൈഡില്‍ അപകടാവസ്ഥയായ മരങ്ങള്‍ മുറിച്ചുമാറ്റി ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നും
കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്സ് ഓണേഴ്സ് അസോസിയേഷന്‍ 3-ാമത് മാലക്കല്ല് മേഖലാ സമ്മേളം ആവശ്യപ്പെട്ടു. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഗ്രാജുവേഷന്‍ വിജയികള്‍ക്ക് അനുമോദനവും നല്‍കി.ജില്ലാ വൈസ്പ്രസിഡന്റ് മുരളീധരന്‍ ജവഗര്‍ ഹവ്വ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ബാലന്‍ കെ അധ്യക്ഷത വഹിച്ചു. മേഖലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് കെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചുമേഖലാ ട്രഷറര്‍ സജി എയ്ഞ്ചല്‍ വരവ് -ചെലവ് കണക്ക്അവതരിപ്പിച്ചു . ഹംസ എസ്. എസ്എസ്.എസ്.എല്‍.സി, പ്ലസ്ടു, ഗ്രാജുവേഷന്‍ വിജയികള്‍ക്ക് അനുമോദനം നല്‍കി.ഫിറോസ് പടിഞ്ഞാര്‍, മൂസ പി എം, നാസര്‍ മുനമ്പം, സന്ധ്യാ പ്രശാന്ത്‌സിനി സജി, അഞ്ചുഷ സുനില്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.സി സി ബെന്നി പ്രമേയം അവതരിപ്പിച്ചു.
പന്തല്‍ അലങ്കാര സാധനങ്ങളുടെ അനിയന്ത്രിതമായി വില വര്‍ധിക്കുന്നത് നിയന്ത്രിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. താലൂക്ക് ആശുപത്രിയില്‍ എല്ലാ തസ്തികയിലും ഡോക്ടര്‍മാരെ നിയമിക്കണമെന്നും പ്രമേയത്തില്‍ സംഘടന ആവശ്യപ്പെട്ടു.2025-2028 പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു സുനില്‍കുമാര്‍ പി എസ് പ്രസിഡന്റ് ,മധു കുമാര്‍ എം ആര്‍ ജനറല്‍ സെക്രട്ടറി ,എയ്ഞ്ചല്‍ സജി ട്രഷറര്‍,കണ്‍വീനര്‍ മധുകുമാര്‍ സ്വാഗതവും സജി എയ്ഞ്ചല്‍ നന്ദിയും പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *