പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് നടത്തിയ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് സി പി എം നേതാവും രാജ്യസഭ അംഗവുമായ എളമരം കരീം.

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഗുസ്തി താരങ്ങൾ നടത്തുന്ന പ്രതിഷേധം സംബന്ധിച്ച് നാളെ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു. ഹരിയാനയിലെ കർഷകരും ഖാപ്പ് പഞ്ചായത്തും ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഗുസ്തി താരങ്ങൾ തങ്ങൾക്ക് ലഭിച്ച മെഡലുകളും അംഗീകാരങ്ങളും ഗംഗയിൽ ഒഴുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ കർഷക നേതാവ് രാകേഷ് ടിക്കായത്ത് ഇടപെട്ടാണ് ഈ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചത്. വിഷയത്തിൽ ആവശ്യമെങ്കിൽ രാഷ്ട്രപതിയെ സമീപിക്കുമെന്ന് രകേഷ് ടിക്കായത്ത് മാധ്യമങ്ങളോട് പറഞ്ഞു. ‘നിങ്ങൾ ആശങ്കപ്പെടേണ്ട, […]
വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1802 രൂപയായി. മുംബൈയില്‍ 1754 രൂപയും കൊല്‍ക്കത്തയില്‍ 1911 രൂപയുമായാണ് വില. കഴിഞ്ഞമാസം വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ 50 രൂപ കൂട്ടിയിരുന്നു. സെപ്റ്റംബറില്‍ 39 രൂപയാണ് വര്‍ധിപ്പിച്ചത്.
കർണാടക ബി ജെ പിയിൽ അഴിച്ചുപണി. മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര യെദിയൂരപ്പയെ ബി ജെ പി സംസ്ഥാന പ്രസിഡന്റായി നിയമിച്ചു. നളീൻ കുമാർ കട്ടീലിന് പകരമായാണ് വിജയേന്ദ്രയെ ബി ജെ പി സംസ്ഥാന അധ്യക്ഷനാക്കിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബി ജെ പി സംഘടനാ അഴിച്ചുപണി നടത്തിയത്. മേയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. മകനെ സംസ്ഥാന അധ്യക്ഷനാക്കിയതിലൂടെ സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും യെദിയൂരപ്പയുടെ […]