കോളിച്ചാല്‍ / 2025 ഏപ്രില്‍ 26 ശനിയാഴ്ച നടത്തുവാന്‍ തീരുമാനിച്ചിരുന്ന പനത്തടി സെന്റ് തോമസ് നിത്യാരാധന ചാപ്പല്‍ കൂദാശ കര്‍മ്മം 2025 മെയ് 8 വ്യാഴാഴ്ച രാവിലെ 10ന് തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍. ജോസഫ് പാംപ്ലാനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടത്താന്‍ തീരുമാനിച്ചതായി പനത്തടി ഫൊറോന വികാരി റവ. ഡോ. ജോസഫ് വാരണത്ത് അറിയിച്ചു. ഇതോടനുബന്ധിച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പും അന്നേ ദിവസംനടക്കുന്നതാണ്.
Related Articles
കരുവാടകം ശ്രീ ദുർഗാ പരമേശ്വരി ക്ഷേത്രത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു
ബന്തടുക്ക: കരുവാടകം ശ്രീ ദുർഗാ പരമേശ്വരി ക്ഷേത്രത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ക്ഷേത്രം മേൽശാന്തി ശങ്കര നാരായണ ഭട്ട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വിൻ വേൾഡ് ഫൗണ്ടേഷൻ ചെയർമാൻ അഡ്വ ജയ സൂരൃൻക്ലാസെടുത്തു.
ലോക ലഹരി വിരുദ്ധ ദിനം കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു
രാജപുരം: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ ലഹരിവിരുദ്ധ സന്ദേശം എത്തിക്കാൻ കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ബിജി മാത്യു ലഹരി വിരുദ്ധ സന്ദേശം നൽകി. മത്സരത്തിൽ പ്രണാം , റോസാരിയോ, അഹാന എന്നിവർ യഥാക്രമം 1, 2, 3 സ്ഥാനങ്ങൾ നേടി. അധ്യപകരായ കെ.ശ്രീജ, വി.നിഖിൽ രാജ്, വിദ്യാർഥി പ്രതിനിധികളായ എൽവിൻ ബിനോയി ,റോസ് മേരി എന്നിവർ നേതൃത്വംനൽകി.
എടത്തോട് ശാന്താ വേണുഗോപാൽ മെമ്മോറിയൽ ഗവ. യു. പി. സ്കൂളിൽ വായന മാസാചരണത്തിനു തുടക്കമായി
എടത്തോട് : ശാന്താ വേണുഗോപാൽ മെമ്മോറിയൽ ഗവ. യു. പി. സ്കൂളിൽ വായന ദിന മാസാചരണത്തിനു തുടക്കം കുറിച്ചു.വായന മാസാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരങ്ങൾ, പുസ്തക പ്രദർശനം, വായനാ മത്സരങ്ങൾ തുടങ്ങീ ഒട്ടേറെ പ്രവർത്തനങ്ങൾ നടക്കും. കുട്ടീസ് റേഡിയോ ചങ്ങാതിക്കൂട്ടം, വിദ്യാരംഗം കലാസാഹിത്യ വേദി, വിവിധ ക്ലബ്ബുകൾ എന്നിവയുടെ ഉദ്ഘാടനം എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ സതീഷ്. എം. കെ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് വിജയൻ. കെ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ രമേശൻ മാസ്റ്റർ,എം പി […]