LOCAL NEWS

ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ പാല്‍ അധിക വില വിതരണം ചെയ്തു 4,22,000 രൂപയാണ് ഇത്തവണ ലഭിച്ചത്

ബളാംതോട് / ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വിഷു – ഈസ്റ്റര്‍ പ്രമാണിച്ച് ഉത്സവകാല പാല്‍ അധിക വില വിതരണം ചെയ്തു. പാല്‍ അധിക വില വിതരണോദ്ഘാടനം മില്‍മ ഡയറക്ടര്‍ പി.പി.നാരായണന്‍ നിര്‍വഹിച്ചു. ഫാം സപ്പോര്‍ട്ട് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ഡയറക്ടര്‍ കെ. സുധാകരന്‍ വിതരണം ചെയ്തു. ബളാംതോട് ക്ഷീര സംഘം പ്രസിഡന്റ് വിജയകുമാരന്‍ നായര്‍.കെ.എന്‍. അദ്ധ്യക്ഷത വഹിച്ചു. പുതുതായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മില്‍മ ഡയറക്ടര്‍മാരായ പി.പി. നാരായണന്‍,കെ. സുധാകരന്‍ എന്നിവരെ സംഘം പ്രസിഡന്റ് അനുമോദിച്ചു.യൂണിയന്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് മില്‍മ കാസര്‍ഗോഡ് പി ഐ വിഭാഗം ഡിസ്ട്രിക്ട് യൂണിറ്റ് ഹെഡ് ഷാജി. വി. വിതരണം ചെയ്തു. ക്ഷീര വികസന വകുപ്പ് MSDP പദ്ധതി തൊഴുത്ത് നിര്‍മ്മാണ ധനസഹായവും MSDP ഒരു കറവ പശു യൂണിറ്റ് ധനസഹായവും പരപ്പ ക്ഷീര വികസന ഓഫീസര്‍ കെ.ഉഷ വിതരണം ചെയ്തു. ഗോസമൃദ്ധി ക്യാറ്റില്‍ ഇന്‍ഷ്വറന്‍സ് പോളിസി വിതരണ ഉത്ഘാടനം ബളാംതോട് വെറ്ററിനറി സര്‍ജന്‍ അരുണ്‍. എസ്. അജിത്ത് നിര്‍വഹിച്ചു. മില്‍മ സീനിയര്‍ സൂപ്പര്‍വൈസര്‍ മേഘ മുരളീധരന്‍ കന്നുകാലി ഇന്‍ഷ്വറന്‍സ് ക്ലെയിം വിതരണം ചെയ്തു. ബളാംതോട് സംഘം സെക്രട്ടറി പ്രദീപ് കുമാര്‍ സി.എസ്. സ്വാഗതവും സംഘം വൈസ് പ്രസിഡണ്ട് സുലേഖ രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു. വേനല്‍ക്കാല കറവ പശു പരിപാലനത്തെ കുറിച്ച് ബളാംതോട് വെറ്ററിനറി സര്‍ജന്‍ ഡോ അരുണ്‍ എസ് അജിത്ത് ചര്‍ച്ചാ ക്ലാസിന് നേതൃത്വം നല്‍കി.
4,22,000 രൂപയാണ് വിഷു- ഈസ്റ്റര്‍ പ്രമാണിച്ച് ബളാംതോട് സംഘത്തിലെ കര്‍ഷകര്‍ക്ക് അധിക വിലയായിഇന്ന്ലഭിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *