കാസറഗോഡ് / ജല സംരക്ഷണത്തിനും വ്യക്തി- സമൂഹ ശുചിത്വ പാലനത്തിനും ഇസ്ലാം നല്കുന്ന പ്രാധാന്യം ഐക്യ രാഷ്ട്ര സഭ ഉയര്‍ത്തിപിടിക്കുന്ന ലോക ജല ദിന സന്ദേശവും സമൂഹത്തില്‍ എത്തിക്കുന്നതിനും എസ് വൈ എസ് ആചാരിക്കുന്ന ജല സംരക്ഷണ കാമ്പയിന് ജില്ലയില്‍ തുടക്കമായി
ജലമാണ് ജീവന് എന്ന ഷീര്‍ഷകത്തില്‍ ത്രയ്മാസക്കാല കാമ്പയിന്റെ ഭാഗമായി ശുചിത്വം, ശുദ്ധജലസംരക്ഷണം തുടങ്ങിയ വിഷയത്തില്‍ സമൂഹത്തെ ഉല്ബോധിപ്പിക്കുന്നതിന് ഫീച്ചര്‍ പ്രചാരണം സംഘടിപ്പിക്കും ജലാശയങ്ങളുടെ സംരക്ഷണം, കുടിവെള്ള പദ്ധതികള്‍ക്ക് തുടക്കം കുറിക്കല്‍, നഗരങ്ങളില്‍ ഹോസ്പിറ്റല്‍, ഓഫീസ് പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ തണ്ണീര്‍ പന്തലുകള്‍ സ്ഥാപിക്കും. വ്യാപകമായി സന്ദേശ പ്രഭാഷണങ്ങള്‍ നടത്തും ജന്തുജാലകങ്ങള്‍,പറവകള്‍ എന്നിവയ്ക്ക് വേണ്ടി പ്രവര്‍ത്തകര്‍ വ്യാപകമായി തണ്ണീര്‍ കുടങ്ങള്‍ സ്ഥാപിക്കും. പതിനായിരത്തില്‍ പരം തണ്ണീര്‍ കുടങ്ങള്‍ ജില്ലയില്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ ഇടപെടല്‍ ജില്ലാ സാമൂഹികം ഡയറക്ടറെറ്റിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു
തണ്ണീര്‍ കുടം സ്ഥാപിക്കുന്നതിന്റെ കാസറഗോഡ് സോണ്‍ ഉത്ഘാടനം കാസറഗോഡ് ജില്ലാ പഞ്ചായത്ത് പരിസരത്ത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ നിര്‍വഹിച്ചു
മുനീര്‍ ഏര്മാളാം, കാസറഗോഡ് സോണ്‍ പ്രസിഡന്റ് അലി സഖാഫി, ജനറല്‍ സെക്രട്ടറി ആസിഫ് ആലമ്പാടി,സാമൂഹികം സെക്രട്ടറി ഇര്‍ഫാദ് മായിപ്പാടി, ഭാരവാഹികളായ ഷാഫി സഖാഫി ഏണിയാടി,അബ്ദുല്‍ റഹ്മാന് ബദര്‍ നഗര്‍, മജീദ് മുട്ടതൊടി, മുനീര്‍ സിവില്‍ സ്റ്റേഷന് സംബന്ധിച്ചു
