ാലക്കല്ല്: മാലക്കല്ല് ടൗണില്‍ കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്.പൂക്കയം സ്വദേശിയും കള്ളാര്‍ കൃഷ്ണ ഇലക്ട്രിക്കലിലെ ജീവനക്കാരനുമായ സുധീഷിനാണ് പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നവീകരണം നടന്നുകൊണ്ടിരിക്കുന്ന കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയിലെ മാലക്കല്ല് ടൗണിനടുത്താണ് അപകടം.
യാത്രക്കാര്‍ക്ക് കാണാത്ത രീതിയിലാണ് കള്‍വെര്‍ട്ട് നിര്‍മ്മിക്കാനായി ഉണ്ടാക്കിയ കുഴിയുള്ളത്. രണ്ട് റോഡുകള്‍ കൂടി ചേരുന്ന സ്ഥലം കൂടിയാണിത്. ഇവിടെ കാട് മൂടി കിടക്കുന്നത് കൂടുതല്‍ അപകടം ഉണ്ടാകുന്നു. ഈ ഭാഗത്ത് ഇതുവരെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ല.എത്രയും വേഗം
മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചില്ലെങ്കില്‍ കൂടുതല്‍ അപകടം സംഭവിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.
