പാണത്തൂര്‍ : ചരിത്ര പ്രസിദ്ധമായ പാണത്തൂര്‍ മഞ്ഞടുക്കം ശ്രീ തുളൂര്‍വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം നാളെ തുടങ്ങും. കളിയാട്ടത്തിന് മുന്നോടിയായി ശിവരാത്രി ദിനമായ ഇന്ന് അര്‍ദ്ധരാത്രിയില്‍ ക്ഷേത്ര തെക്കേ വാതില്‍ തുറക്കും. തുടര്‍ന്ന് നാളെ രാവിലെ 9.30 ന് നേക്കണീശന് അവകാശിക്കും, വണ്ണാന്‍ സമുദായത്തിലെ ആചാര സ്ഥാനികരായ മടിയന്‍ ചിങ്കം, മടിയന്‍ പുല്ലൂരാന്,മടിയന്‍ കര്‍ണ്ണ മൂര്‍ത്തി എന്നിവര്‍ക്കും, നാട്ടുകാര്‍ക്കും പാണത്തൂര്‍ കാട്ടൂര്‍ തറവാടില്‍ വച്ച് കാട്ടൂര്‍ നായര്‍ വെറ്റിലടക്ക നല്‍കും. തുടര്‍ന്ന് തെയ്യങ്ങളുടെ മെയ്യാഭരണങ്ങള്‍ അടങ്ങിയ ഭണ്ഡാരപ്പെട്ടി പാണത്തൂര്‍ കാട്ടൂര്‍ വീട്ടില്‍ നിന്നും മഞ്ഞടുക്കം ക്ഷേത്രത്തിലെത്തിക്കും.രാത്രിയില്‍ അടര് ഭൂതം, നാഗരാജാവ് നാഗകന്യക എന്നീ തെയ്യക്കോലങ്ങളും, മറ്റന്നാള്‍ പുലര്‍ച്ചേ ദേവരാജാവും, ദേവകന്യകയും കെട്ടിയാടും. എട്ട് ദിവസങ്ങളിലായി നടക്കുന്ന കളിയാട്ടത്തില്‍ 101 തെയ്യക്കോലങ്ങള്അരങ്ങിലെത്തും.
Related Articles
അങ്കൺവാടി കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി
രക്തസാക്ഷി സ്മാരക വായനശാല & ഗ്രന്ഥാലയം ചെറുപ്പാറ അങ്കൺ വാടി പ്രവേശനോത്സവ ദിനത്തിൽ ചെറുപ്പാറ അങ്കൺവാടി കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി. പരിപാടി വായനശാല സെക്രട്ടറി കെ കെ സന്ദീപിന്റെ അദ്ധ്യക്ഷതയിൽ കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി സുനിൽ കുമാർ ഉദ്ഘാടനം ചെയ്ത് പഠനോ പകരണങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ കെ പി കമലാക്ഷൻ, കെ ജനാർദ്ദനൻ ,പി ജിഷ്ണു എന്നിവർ സംസാരിച്ചു. ചടങ്ങിൽ അങ്കൺ വാടി ടീച്ചർ വനജ സ്വാഗതവും അങ്കൺ വാടി ഹെൽപ്പർ […]
ജീവിതശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് നാളെ പാണത്തൂരില്‍
പാണത്തൂര്‍ : പനത്തടി ഗ്രാമപഞ്ചായത്തിന്റെയും ജനകീയ ആരോഗ്യ കേന്ദ്രം പാണത്തൂര്‍, അഞ്ചാം വാര്‍ഡ് ഹെല്‍ത്ത് സാനിറ്റേഷന്‍ കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് നാളെ ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ 12 മണി വരെ പാണത്തൂര്‍ ടൗണില്‍ നടക്കും. ബി.പി,ഷുഗര്‍, എച്ച്.ബി തുടങ്ങിയ പരിശോധന ഉണ്ടായിരിക്കും.
കല്ലപ്പള്ളി കമ്മാടി ചന്ദഗിരി എസ്റ്റേറ്റില്‍ തീപിടുത്തം: വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി
പാണത്തൂര്‍ : കല്ലപ്പള്ളി കമ്മാടി ചന്ദഗിരി എസ്റ്റേറ്റില്‍ ഇന്ന് വലിയ രീതിയിലുള്ള തീപിടുത്തം ഉണ്ടായി. എങ്ങനെയാണ് തീ പടര്‍ന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും വലിയൊരു പ്രദേശത്ത് തീ പടര്‍ന്നു. ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ക്ക് എത്തിച്ചേരാന്‍ പ്രായോഗിക ബുദ്ധിമുട്ടുള്ള സ്ഥലമായതിനാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് തീകെടുത്താന്‍ നേതൃത്വം നല്‍കിയത്. എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് അതിര്‍ത്തികള്‍ വെട്ടിത്തെളിച്ച് തീ പടരുന്നത് തടയുകയായിരുന്നു. തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. എങ്കിലും രാത്രിയില്‍ തീ വീണ്ടും പടരാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്ത് നിരീക്ഷണം തുടരുകയാണ്.



