രാജപുരം : കോടോം- ബേളൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാര്ന്ഥി സി.പി. എമിലെ സൂര്യഗോപാലന് വിജയിച്ചു.100 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. ആകെ പോള്‍ ചെയ്ത 924 വോട്ടില്‍ 512 വോട്ട് സൂര്യാഗോപാലന്‍ ലഭിച്ചു. യൂ ഡി എഫ് സ്ഥാനാര്‍ത്ഥി സുനു രാജേഷിന് 412 വോട്ട് ലഭൂച്ചു. നിലവിലെ പഞ്ചായത്ത് അംഗം ബിന്ദുകൃഷ്ണന് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.2020 ലെ തെരഞ്ഞെടുപ്പില്‍ 394 വേട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വിജയിച്ചത്. അന്ന് 333 വോട്ടാണ് യു ഡി എഫിന് ലഭിച്ചത്.
