രാജപുരം: പനത്തടി സെക്ഷന്‍ കീഴിലെ ഫോറസ്റ്റില്‍ മാലിന്യം തള്ളിയ ആള്‍ക്കെതിരെ കേസെടുത്ത് വനം വകുപ്പ്. ചുള്ളിക്കര സ്വദേശി സാബു ജോര്‍ജ് (50) നെതിരയാണ് കേസ്. മാലിന്യം തള്ളാന്‍ ഉപയോഗിച്ച ഇരുചക്ര വാഹനവും മാലിന്യവും കസ്റ്റഡിയിലെടുത്തു. പനത്തടി റിസര്‍വ് ഫോറസ്റ്റില്പെട്ട ചുള്ളിക്കര – കൊട്ടോടി റോഡിന്റെ ഓരത്തെ വനത്തിന്റെ അധീനതയിലുളള സ്ഥലത്താണ് രണ്ട് ചാക്കില്‍ നിറയെ പ്ലാസ്റ്റിക് മാലിന്യം തള്ളിയത്. മാലിന്യത്തില്‍ നിന്നും ലഭിച്ച വാഹനത്തിന്റെ പുക പരിശോധന സര്‍ട്ടിഫിക്കറ്റില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. മാലിന്യം തള്ളിയതിന് കള്ളാര്‍ […]
രാജപുരം : ഒരു കോടി ഫലവൃക്ഷ തൈ വിതരണ പദ്ധതിയിലെ മാവ് ഗ്രാഫ്റ്റ് തൈകൾ കള്ളാർ കൃഷിഭവനിൽ വിതരണത്തിനായി എത്തിയിട്ടുണ്ട്. ഒരു തൈക്ക് 20 രൂപ നിരക്കിൽ കൃഷിഭവനിൽ സർവ്വേ നമ്പർ രേഖപ്പെടുത്തി കർഷകർക്ക് കൈപ്പറ്റാവുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
പാണത്തൂർ : കുടുംബശ്രീ ജില്ലാമിഷൻ പട്ടികവർഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി പനത്തടി പഞ്ചായത്ത് സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ലോക ആദിവാസി ദിനാചരണം പനത്തടി പഞ്ചായത്തിൽ വെച്ച് നടത്തി. ജില്ലാ കലക്ടർ കെ . ഇമ്പശേഖർ ഉത്ഘാടനം നിർവ്വഹിച്ചു. കുടുംബശ്രി ജില്ലാമിഷൻ കോഡിനേറ്റർ ടി.ടി സുരേന്ദ്രൻ മുഖ്യാതിഥിയായി. കുടുംബശ്രീ എ.ഡി.എം.സി.മാരായ സി.എച്ച് ഇക്ബാൽ , ഹരിദാസ് ,സി ഡി.എസ് ചെയർപേഴ്സൺ ആർ.സി രജനിദേവി, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ തുടങ്ങിവർ പ്രസംഗിച്ചു. ഊരുമൂപ്പൻമാർ, കുടുബശ്രീ അംഗങ്ങൾ […]