അട്ടേങ്ങാനം : ബേളൂര്‍ ശ്രീ മഹാശിവ ക്ഷേത്രത്തില്‍ ശിവരാത്രി ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് വിളക്കുപൂജ നടത്തി. ആറുദിവസം നീണ്ടുനില്‍ക്കുന്ന മഹോത്സവത്തിന്റെ ഭാഗമായാണ് ഇന്ന് വിളക്കുപൂജ നടത്തിയത്.
ബളാംതോട് : ലോക പരിസ്ഥിതി ദിനത്തിൽ പനത്തടി പഞ്ചായത്ത്് പതിനഞ്ചാം വാർഡ് പ്രതിഭാ കുടുംബശ്രീയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു വാർഡ് മെമ്പർ കെ കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രസിഡന്റ് ശ്രീജ കുമാരൻ അധ്യക്ഷത വഹിച്ചു. എ ഡി എസ് സെക്രട്ടറി ചിഞ്ചു പ്രസാദ് പ്രസംഗിച്ചുു. സെക്രട്ടറി സ്മിത സ്വാഗതവും, അജിത നന്ദിയുംപറഞ്ഞു.
രാജപുരം : കോടോത്ത് വി.മദർ തെരേസാ ദേവാലയത്തിൽ നൊവേന പ്രാർത്ഥനയും വി. മദർതെരേസായുടേയും വി. സെബസ്ത്യാനോസിന്റെയും തിരുനാൾ 26ന് ആരംഭിക്കും. 30 ന് സമാപിക്കും. 26ന് വൈകുന്നേരം 4.30ന് ഇടവകാ വികാരി ഫാ.കുര്യാക്കോസ് പുതുക്കുളങ്ങര തിരുനാളിന് കൊടിയേറ്റും . തുടർന്ന് 5 മണിക്ക് പടിമരുത് പളളി വികാരി ഫാ.ജോസഫ് കരിമ്പൂളിക്കലിന്റെ കാർമികത്വത്തിൽ വി.കുർബാന, നൊവേന എന്നിവ നടക്കും തുടർന്ന് വചന സന്ദേശം നൽകും. 27ന് വൈകുന്നേരം 4.30ന് ജപമാല, 5 മണിക്ക് ഫാ.തോമസ് കാട്ടിപ്പറമ്പിലിന്റെ കാർമികത്വത്തിൽ വി.കുർബാന, […]