ബന്തടുക്ക; ജി.എച്ച് എസ് എസ് ബന്തടുക്കയുടെ 73 മത് വാര്‍ഷികാഘോഷങ്ങള്‍ ‘അരവം 2K25’ നടത്തി. പ്രശസ്ത സിനിമാ-നാടക നടന് കൂക്കള്‍ രാഘവന് ഉദ്ഘാടനം ചെയ്തു. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കുഞ്ഞിരാമന് തവനം അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികള്‍ക്കുള്ള ആദരവും സര്‍വീസില്‍ നിന്നും വിരമിക്കുന്ന റോയ് കെ ജെ, നിത്യാനന്ദ എം.കെ, ശ്രീമതി കമല എം. കെ എന്നിവര്‍ക്കുള്ള യാത്രയയപ്പും നല്കി. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. പി.ടി. എ പ്രസിഡണ്ട് രാധാകൃഷ്ണന് എ.കെ, എസ്.എം.സി ചെയര്മാന് ഷിബു ജോസ്, പി.ടി. എ വൈസ് പ്രസിഡണ്ട് ജോമിച്ചന്‍ മാത്യു, എം.പി.ടി.എ പ്രസിഡണ്ട് ദേവകി രാമന്, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജജ് ഷാജി ജോസഫ്, ഹെഡ് മാസ്റ്റര്‍ ഇന്‍ ചാര്‍ജജ് സന്ദീപ് ബി.എസ്, സ്റ്റാഫ് സെക്രട്ടറി സുരേഷ് ഡി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ രഞ്ജിത്ത് കൃഷ്ണന്, മുന്‍ പ്രിന്‍സിപ്പാള്‍ സനല്‍ കുമാര്‍ ടി.വി, . മധു ചൂരിത്തോട്, സന്തോഷ് വര്‍ഗ്ഗീസ് , ഷീജ കെ എസ് , ജ്യോതിലക്ഷമി കെ തുടങ്ങിയവര്‍സംബന്ധിച്ചു.
Related Articles
കൊട്ടോടി മഞ്ഞങ്ങാനത്തെ ചേവിരി കമലാക്ഷി അമ്മ (74) നിര്യാതയായി
രാജപുരം : കൊട്ടോടി മഞ്ഞങ്ങാനത്തെ ചേവിരി കമലാക്ഷി അമ്മ (74) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കൂക്കള്‍ നാരായണന് നായര്‍. മക്കള്‍: രാധ , സുധാതമ്പാന്, ഗീതകുമാരി, അനില്‍കുമാര്‍ (സൗദി അറേബ്യ), അനിത. മരുമക്കള്‍: ദിവാകരന് (കോളിക്കടവ്) , തമ്പാന് മഞ്ഞങ്ങനം (സേവാഭാരതി കളളാര്‍ പഞ്ചായത്ത് പ്രസിഡന്റ്), ചന്ദ്രന് (സൗദ്യ അറേബ്യ), സുര്യജ (നഴ്സ് സണ്‍റൈസ് ഹോസ്പിറ്റല്‍ കഞ്ഞങ്ങാട്), രത്നാകരന് (കൊളത്തൂര്‍), സഹോദരങ്ങള്‍: കാര്‍ത്യായനി, കൃഷ്ണന്നായര്ചൂളിക്കാട്
ബേളൂര്‍ ശ്രീ മഹാശിവക്ഷേത്ര ശിവരാത്രി ആറാട്ട് മഹോത്സവം മാര്‍ച്ച് 3 മുതല്‍ 8 വരെ
ബേളൂര്‍ ശ്രീ മഹാശിവക്ഷേത്ര ശിവരാത്രി ആറാട്ട് മഹോത്സവം മാര്‍ച്ച് 3 മുതല്‍ 8 വരെ നടത്തും. മൂന്നിന് രാവിലെ 7 മണി മുതല്‍ കലവറ നിറയ്ക്കല്‍. 10 മണിക്ക് മഹാ മൃത്യുഞ്ജയഹോമം.വൈകുന്നേരം 6 മണി മുതല്‍ വിവിധ പൂജാദി കര്‍മ്മങ്ങള്‍. 4ന് തിങ്കളാഴ്ച രാവിലെ 10:10 നും 10: 49 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ കൊടിയേറ്റം. 11 മണി മുതല്‍ സംഗീതാര്‍ച്ചന. തുടര്‍ന്ന് സോപാനസംഗീതം. ഉച്ചയ്ക്ക് 12 മണിക്ക് മഹാപൂജ. തുടര്‍ന്ന് പ്രസാദവിതരണം. ഒരുമണിക്ക് അന്നദാനം. വൈകുന്നേരം […]
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാനം ഗവ.ഹൈസ്കൂള്‍ സംഭാവന നല്കി
ബാനം: വയനാട്ടില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായിമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാനം ഗവ.ഹൈസ്കൂള്‍ സംഭാവന നല്കി. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ജീവനക്കാരും ചേര്‍ന്നാണ് തുക സ്വരൂപിച്ചത്. ഇ.ചന്ദ്രശേഖരന് എം.എല്‍.എ പ്രധാനധ്യാപിക സി.കോമളവല്ലിയില്‍ നിന്നും തുക സ്വീകരിച്ചു. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിച്ചു.




