രാജപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കോടോം -ബേളൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലേക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുനു വി ജെ നേതാക്കള്‍ക്കൊപ്പം പഞ്ചായത്തിലെത്തി സെക്രട്ടറിക്ക് നാമനിര്‍ദ്ദേശ പത്രികസമര്‍പ്പിച്ചു.
രാജപുരം / കെ വി വി ഇ എസ് മാലക്കല്ല് യൂണിറ്റ് ഇഫ്താര്‍ സംഗമം നടത്തി. ഇഫ്താര്‍ വിരുന്ന് യൂണിറ്റ് പ്രസിഡന്റ് കെ അഷ്റഫിന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് കെ അഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു.കള്ളാര്‍ മസ്ജിദ് ഇമാം സൈനുദ്ദീന്‍ മൗലവി ഇഫ്താര്‍ സന്ദേശം നല്കി.മാലക്കല്ല് ലൂര്‍ദ് മാതാ ചര്‍ച്ച് വികാരി ഫാ. ഡിനോ കുമ്മാനിക്കാട്ട് ,കളളാര്‍ ക്ഷേത്രം ഭാരവാഹി വേണുഗോപാലന്‍, ,വ്യാപാരി വ്യവസായി ഏകോപതി ജില്ലാ ജനറല്‍ സെക്രട്ടറി കെ ജെ സജി,ജില്ലാ സെക്രട്ടറി ദാമോദരന്‍ […]
രാജപുരം : കള്ളാർ ഗ്രാമപഞ്ചായത്തിൽ ജില്ലാ കലക്ടർ ഇമ്പശേഖരൻ സന്ദർശനം നടത്തി. ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥന്മാരും ആയി വികസന കാര്യങ്ങൾ ചർച്ച ചെയ്തു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ അധ്യക്ഷത വഹിച്ചു ജില്ലാ കളക്ടർ ഇമ്പ ശേഖരൻ മുഖ്യാതിഥിയായി പഞ്ചായത്ത് സെക്രട്ടറി ജോസ് എബ്രഹാം സ്വാഗതവും വൈസ് പ്രസിഡണ്ട് പ്രിയ ഷാജി നന്ദിയും പറഞ്ഞു എല്ലാ വാർഡ് ജനപ്രതിനിധികളും ഇപ്ലിമെന്റ് ഉദ്യോഗസ്ഥന്മാരുംസംസാരിച്ചു യോഗത്തിൽ 100% യൂസസ് പീസ് പിരിച്ച ഹരിത സേനാംഗങ്ങളെജില്ലാ കലക്ടർആദരിച്ചു.
രാജപുരം:കെസിവൈഎം പനത്തടി ഫൊറോനയുടെ നേതൃത്വത്തിൽ മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെയും അക്രമങ്ങൾക്കെതിരെയും പ്രതിഷേധ സദസ്സും പ്രതിഷേധ ജ്വാലയും സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് മാനെടുക്കത്ത് സംഘടിപ്പിച്ചു.