കെ വൈ സി അപ്ഡേഷന് എന്ന വ്യാജേന തട്ടിപ്പുകാര്‍ സജീവമെന്ന് പോലീസ്. കെ വൈ സി അപ്ഡേഷന്റെ പേരില്‍ ബാങ്കില്‍നിന്നു വരുന്ന സന്ദേശത്തോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് കെ വൈ സി അപ്ഡേറ്റ് ചെയ്യാമെന്നും നിശ്ചിത സമയത്തിനുള്ളില്‍ അത് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ടും അക്കൗണ്ടിലുള്ള പണവും നഷ്ടപ്പെടും എന്നും തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടുകൂടി തട്ടിപ്പിന്റെ ആദ്യഘട്ടം ആരംഭിക്കുന്നു. ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൂടാതെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും വെബ്സൈറ്റില്‍ നല്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന തോടുകൂടി […]
തിരുവനന്തപുരം : സ്ഥാനാര്‍ഥിയാക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ. തിരുവനന്തപുരത്താണ് സംഭവം. ബി ജെ പി-ആര് എസ് എസ് പ്രവര്ത്തകന് തിരുമല സ്വദേശി ആനന്ദ് തമ്പിയാണ് മരിച്ചത്. തൃക്കണ്ണാപുരത്ത് സ്ഥാനാര്‍ഥിയാക്കാത്തതാണ് ആനന്ദിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്. വാര്‍ഡിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബി ജെ പിയില്‍ തര്‍ക്കം നിലനിന്നിരുന്നു. മണ്ണ് മാഫിയക്കാരനെയാണ് സ്ഥാനാര്‍ഥിയാക്കിയതെന്നാണ് ആരോപണം.
തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി.പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടത്.11 മണി വരെ 33 ശതമാനം പോളിങ് രേഖപ്പെടുത്തി. രാവിലെ ഒന്‍പതോടെ തിരുവനന്തപുരം 14.8 ശതമാനം, കൊല്ലം 15.1 ശതമാനം, പത്തനംതിട്ട 14.3 ശതമാനം, ആലപ്പുഴ 15.71 ശതമാനം, കോട്ടയം 15.6 ശതമാനം, ഇടുക്കി 15.3 ശതമാനം, എറണാകുളം 14.7 ശതമാനം, തൃശൂര്‍ 14.8 ശതമാനം, പാലക്കാട് 15.6 ശതമാനം, മലപ്പുറം 15.1 ശതമാനം, കോഴിക്കോട് 16.3 ശതമാനം, വയനാട് 15.2 ശതമാനം, […]