രാജപുരം :ബളാംതോട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പൂർവ്വ അധ്യാ പക-വിദ്യാർഥി സംഗമം നാളെ നടക്കും. രാവിലെ 9.30-ന് പൂർവ്വ അധ്യാപകരെയും മുൻ പി.ടി.എ.പ്രസിഡന്റുമാരെയും ആനയിച്ച് പനത്തടിയിൽ നിന്നും സ്കൂളിലേക്ക് ഘോഷയാത്ര നടത്തും. 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ എം വി കൃഷണൻ അധ്യക്ഷത വഹിക്കും. വി കെ സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തും. റിട്ടയേഡ് അധ്യാപകരെയും അനധ്യാപകരെയും […]
പാണത്തൂർ : പൊട്ടിപ്പൊളിഞ്ഞ് ഗതാഗതത്തിന് തടസ്സമായ റോഡ് കോൺക്രീറ്റ് ചെയ്ത് നാട്ടുകാർ. പാണത്തൂർ-മൈലാട്ടി റോഡിൽ കുത്തനെയുള്ള കയറ്റത്തിൽ വർഷങ്ങൾക്ക് മുമ്പ് കോൺക്രീറ്റ് ചെയ്ത റോഡാണ് പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴിയായി വാഹനങ്ങൾക്ക് യാത്ര ചെയ്യാൻ പോലും കഴിയാത്ത രീതിയിൽ തകർന്നത്. ഭൂരിഭാഗവും പട്ടികവർഗ്ഗ വിഭാഗക്കാർ താമസിക്കുന്ന ഈ പ്രദേശത്തെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഈ റോഡിനെയാണ് ഗതാഗതത്തിനായി ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിലാണ് നാട്ടുകാർ തന്നെ ആവശ്യമായ സാധനങ്ങൾ ഇറക്കി റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. ഷിബു പാണത്തൂർ ദാമോധരൻ ബി, […]
രാജപുരം : ഉഡുപ്പി കരിന്തളം 400 കെവി പവർ ഹൈവേ കടന്നുപോകുന്ന സ്ഥലത്തിനും, കാർഷിക വിളകൾക്കും പൂർണമായി നഷ്ടപരിഹാരം നൽകണമെന്നും, ലൈൻ കടന്നുപോകുന്ന പാതയിലുള്ള സ്ഥലത്തിന് ലാൻഡ് അസൈൻമെന്റ് ആക്ട് 2013 പ്രകാരം വില നിശ്ചയിച്ചു നൽകണമെന്നും ആവശ്യപ്പെട്ട് 19 ന് യുകെടിഎൽ കർഷക രക്ഷാസമിതി നടത്തുന്ന കലക്ടറേറ്റ് മാർച്ചിന് മുന്നോടിയായി കരിന്തളത്ത് നിന്നും കാട്ടുകുക്കെ വരെ വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു . കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി കരിന്തളത്ത് ജാഥ ഉദ്ഘാടനം ചെയ്തു. യുകെടിഎൽ […]