ആലപ്പുഴ വീയാപുരത്ത് ഇടിമിന്നലേറ്റ് സ്ത്രീ മരിച്ചു.
ആനാരി വലിയ പറമ്പില്‍ ശ്യാമള (58) ആണ് മരിച്ചത്. വീയപുരം വിത്ത് ഉല്പാദന കേന്ദ്രത്തിലെ പുഞ്ചയില്‍ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം
നടി നല്കിയ ലൈംഗിക പീഡന പരാതിയില്‍ നടനും താരസംഘടനയായ അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലെത്തി. ചോദ്യം ചെയ്യലിനായാണ് ഇടവേള ബാബുവിനെ എസ് ഐ ടി വിളിപ്പിച്ചത്. കൊച്ചിയിലുള്ള കോസ്റ്റല്‍ പൊലീസ് ആസ്ഥാനം കേന്ദ്രീകരിച്ചാണ് പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നത്. ഇവിടേക്കാണ് ഇടവേള ബാബു എത്തിയിരിക്കുന്നത്. കേസ് അന്വേഷണത്തിന് നേതൃത്വം നല്കുന്ന എ ഐ ജി പൂങ്കുഴലിയും ഇവിടെ എത്തിയിട്ടുണ്ട്. ഇടവേള ബാബുവിനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ആലുവ സ്വദേശിയായ […]
സംസ്ഥാനത്ത് ചൂട് കനക്കുന്നു. എട്ടു ജില്ലകളില്‍ താപനില മുന്നറിയിപ്പ് ഉണ്ട്. കനത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും അടുത്ത ദിവസങ്ങളില്‍ താപനില ഉയര്‍ന്നേക്കും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. സാധാരണയെക്കാള്‍ 2-3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ […]
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാറിന്റെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പദ്ധതി പുര്‍ത്തിയാക്കുക എന്നതാണ് പ്രധാനം. പദ്ധതിയുടെ ക്രെഡിറ്റ് ഒരു തര്‍ക്കമായി കൊണ്ടുവരേണ്ടതില്ല. ഇതിന്റെ ക്രഡിറ്റ് നാടിനാകെ ഉള്ളതാണ്. ഞങ്ങള്‍ ചെയ്യേണ്ടതു ചെയ്തു എന്ന ചാരിതാര്‍ഥ്യം ഞങ്ങള്‍ക്കുണ്ട്. തറക്കല്ലിട്ടതുകൊണ്ട് കപ്പല്‍ ഓടില്ല. ചടങ്ങില്‍ പ്രതിപക്ഷ നേതാവ് എന്താണ് പങ്കെടുക്കാത്തത് എന്ന് എനിക്കറിയില്ല. പരിപാടി ഫൈനലൈസ് ചെയ്യുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണ്.ബി ജെ പി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്റെ പേര് കേരളത്തിന്റെ […]