കാസർകോട് : നമ്മുടെ നാട്ടിൽ പൂർണതോതിലുള്ള മാലിന്യനിർമാർജനം നടപ്പിലാക്കാൻ നാം ഇനിയും ഏറെ മുന്നോട്ട് പോകണമെന്ന് എം.രാജഗോപാലൻ എം.എൽ.എ. കാസർകോട് നവ കേരളത്തിന്റെ ഹരിത കവാടം മാലിന്യ സംസ്കരണ രംഗത്തെ ഇടപെടലുകൾ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത വിഭാഗം ജനങ്ങളും മാലിന്യ നിർമാർജന പ്രവർത്തനത്തിൽ വ്യാപൃതരായാൽ മാത്രമ പൂർണതോതിലുള്ള മാലിന്യനിർമാർജനം നടപ്പിലാകുകയുള്ളു. സമൂഹവും നാടും മാലിന്യമുക്തമാക്കുന്നതിനു മുന്നോടിയായി നമ്മുടെ മനസ് മാലിന്യമുക്തമാക്കണം. ഈ ലക്ഷ്യത്തിലൂന്നിവേണം ബോധവത്കരണപ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ. നമ്മുടെ മാലിന്യ നിർമാർജനത്തിലെ പോരായ്മകൾ ടൂറിസം […]
ഒടയംചാൽ: ഹൃദയാഘാതത്തെ തുടർന്ന് ഗൃഹനാഥൻ മരണപ്പെട്ടു.കോടോത്ത് പാലക്കാലിലെ പി.ജി.രാമചന്ദ്രൻ(58) ആണ് മരണപ്പെട്ടത്. ആദ്യകാല ഡ്രൈവറും ഒടയംചാലിലെ സി ഐ ടി യു ചുമട്ടുതൊഴിലാളിയുമായിരുന്നു.ഭാര്യ: അമ്പുജാക്ഷി, മക്കൾ : അരുൺ (പോലീസ് എ ആർ ക്യാമ്പ് കാസർകോട്),വരുൺ (ഗൾഫ്),മരുമക്കൾ: മൃദുല(മുളേളരിയ), കാവ്യ(പെർലടുക്കം)