കോളിച്ചാല്‍ : മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പനത്തടി പഞ്ചായത്തിലെ കോളിച്ചാല്‍ ടൗണിനെ മാലിന്യ മുക്ത ടൌണ്‍ ആയി പ്രഖ്യാപിച്ചു. പ്രസന്ന പ്രസാദ് പ്രഖ്യാപനം നടത്തി. പി.എം കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ എം. പത്മകുമാരി, പനത്തടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സുപ്രിയ ശിവദാസ്, പഞ്ചായത്ത് അംഗങ്ങളായ മഞ്ജുഷ, എന്‍. വിന്‍സന്റ്, രാധാ സുകുമാരന്‍, കെ.കെ വേണുഗോപാല്‍ സി ഡി എസ് പ്രസിഡണ്ട് ചന്ദ്രമതിയമ്മ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.പി സുധീഷ് , രാഷ്ട്രീയ സാമൂഹിക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.പഞ്ചായത്ത് അസി. സെക്രട്ടറി എം. വിജയകുമാര്‍ സ്വാഗതവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീലക്ഷ്മി രാഘവന് നന്ദിയും പറഞ്ഞു.
Related Articles
ലോക പരിസ്ഥിതി ദിനത്തിൽ എസ് വൈ എസ് വൃക്ഷ തൈ വിതരണം ചെയ്തു
പാണത്തൂർ : ലോക പരിസ്ഥിതി ദിനത്തിൽ എസ് വൈ എസ് വൃക്ഷ തൈ വിതരണം ചെയ്തു. കാഞ്ഞങ്ങാട് സോൺ പ്രസിഡന്റ് ശിഹാബുദ്ദീൻ അഹ്സനി പാണത്തൂർ ശുഹദയിൽ നടന്ന പരിപാടിയിൽ വിതരണം ഉദ്ഘാടനം ചെയ്തു. ശിഹാബ് ടി കെ, ശുഹൈബ് സഖാഫി, അബ്ദുസ്സലാം ആനപ്പാറ, സുഹൈൽ കാറോളി, മൊയ്തു കുണ്ടുപള്ളി, സാബിത്ത് പാണത്തൂർ, ഹനീഫമുനാദി എന്നിവർ പങ്കെടുത്തു.
വിവാഹസത്കാര വേദിയിൽ നിന്നും കാരുണ്യസ്പർശവുമായി കളക്കരയിലെ നവ ദമ്പതികൾ
കുറ്റിക്കോൽ : വിവാഹസത്കാര വേദിയിൽ കനിവ് പാലിയേറ്റീവ് സൊസൈറ്റിക്ക് സഹായം നൽകി കളക്കര നന്ദനത്തിലെ ഹരീഷും നേഹ മോളും മാതൃകയായി . കളക്കരയിലെ ഭവനത്തിൽ വെച്ച് നടന്ന പരിപാടിയിൽ കനിവ് പാലിയേറ്റീവ് സൊസൈറ്റി കുറ്റിക്കോൽ ക്ലസ്റ്റർ പ്രസിഡണ്ട് എ. മാധവൻ, ടി. ബാലൻ, കളക്കര യൂണിറ്റ് സെക്രട്ടറി എം ആർ സുകുമാരൻ, സുനീഷ് കളക്കര, പി.ചന്ദ്രൻ, കെ.ജയൻ എന്നിവർ സഹായംഏറ്റുവാങ്ങി
എന്‍.എസ്.എസ് ദിനാചരണം: സ്നേഹവീട് സന്ദര്‍ശിച്ചു
കാഞ്ഞങ്ങാട്: നാഷണല്‍ സര്‍വീസ് സ്കീം ദിനാചരണത്തിന്റെ ഭാഗമായി കൊട്ടോടി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സ്നേഹവീട് സന്ദര്‍ശിച്ചു. പരിപാടിയുടെ ഭാഗമായി സ്നേഹവീട്ടിലെ അന്തേവാസികളും വളണ്ടിയര്‍മാരും ചേര്‍ന്ന് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. പരിപാടിയില്‍ സ്കൂള്‍ പിടിഎ പ്രസിഡണ്ട് ബാലചന്ദ്രന് കൊട്ടോടി, സ്നേഹവീട് സ്ഥാപകന്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്, അഡ്മിനിസ്ട്രേറ്റര്‍ മുനീസ അമ്പലത്തറ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ശരണ്യ എല്‍, രതീഷ് വി, ഷൈലജ വി ടി എന്നിവര്‍സംസാരിച്ചു




