NATIONAL NEWS

തിരുവനന്തപുരം കോര്‍പറേഷന് യു എന്‍ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്‌കാരം

സുസ്ഥിര വികസനത്തിനായുള്ള യു എന്‍ ഹാബിറ്റാറ്റ്- ഷാങ്ഹായ് പുരസ്‌കാരം തിരുവനന്തപുരം നഗരസഭക്ക് ലഭിച്ചു. നഗരങ്ങളുടെ വികസനം ലക്ഷ്യമാക്കി 2030ലെ അജന്‍ഡയും പുതിയ നഗര അജന്‍ഡയും നടപ്പാക്കുന്നതില്‍ ലോകമെമ്പാടുമുള്ള നഗരങ്ങളുടെയും മുനിസിപ്പാലിറ്റികളുടെയും പുരോഗതിക്കും നേട്ടങ്ങള്‍ക്കുമാണ് ഈ പുരസ്‌കാരം നല്‍കുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ ബ്രിസ്‌ബെയിന്‍ (ആസ്ത്രേലിയ), ഫുസു (ചൈന), ജോര്‍ജ് ടൗണ്‍ (മലേഷ്യ), കംപാല (ഉഗാണ്ട), സാല്‍വഡോര്‍ (ബ്രസീല്‍) നഗരങ്ങള്‍ക്കാണ് അവാര്‍ഡ് ലഭിച്ചിരുന്നത്. രാജ്യത്ത് ഈ അംഗീകാരം കിട്ടിയ ഏക നഗരവും തിരുവനന്തപുരമാണ്.

ഈജിപ്തിലെ അലക്‌സാണ്ട്രിയയില്‍ നടന്ന ചടങ്ങില്‍ യു എന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ അനാക്ലോഡിയ റോസ്ബാക്കില്‍ നിന്നും മേയര്‍ ആര്യാ രാജേന്ദ്രനും സ്മാര്‍ട്ട് സിറ്റി സി ഇ ഒ രാഹുല്‍ ശര്‍മയും ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

തിരുവനന്തപുരം നഗരത്തിന്റെ ഈ നേട്ടം കേരളത്തിനാകെ അഭിമാനമാണെന്ന് മന്ത്രി രാജേഷ് പറഞ്ഞു. നഗരം വന്‍ വികസനക്കുതിപ്പിന് ഒരുങ്ങുന്ന ഘട്ടത്തിലാണ് അന്താരാഷ്ട്ര അവാര്‍ഡ് എന്നത് ഇരട്ടിമധുരമാണെന്ന് മേയര്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *