പാണത്തൂര്‍: പാണത്തൂര്‍, ചിറംകടവ് റബര്‍ ഉല്പാദക സംഘങ്ങളുടെ നേതൃത്വത്തില്‍ ഏകദിന കൂണ് കൃഷി പരിശീലന പരിപാടി നടത്തി. നാഷണല്‍ റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി പ്രൊഡക്ഷന്‍ കമ്മീഷണര്‍ കെ.ജെ ജോസ് ഉദ്ഘാടനം ചെയ്തു. പാണത്തൂര്‍ ആര്.പി.എസ് പ്രസിഡണ്ട് അജി ജോസഫ് അധ്യക്ഷനായി. കാഞ്ഞങ്ങാട് റബര്‍ ബോര്‍ഡ് ഡെപ്യൂട്ടി റബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ കെ മോഹനന്, റബര്‍ ബോര്‍ഡ് ഡെവലപ്മെന്റ് ഓഫീസര്‍ അനില്‍കുമാര്‍ വി, ചിറംകടവ് ആര്.പി.എസ് പ്രസിഡണ്ട് ഡൊമിനിക്ക്, പാണത്തൂര്‍ ആര്.പി.എസ് വൈസ് പ്രസിഡണ്ട് ബിജു കുമാര്‍ എ.കെ എന്നിവര്‍ സംസാരിച്ചു. കാസര്‍ഗോഡ് സി.പി.സി ആര്.ഐയിലെ പരിശീലകന് പാണ്ഡുരംഗന് കൂണ് കൃഷിയെക്കുറിച്ച് പരിശീലനം നല്കി.
