രാജപുരം: ഹോളി ഫാമിലി ഹയര് സെക്കന്ഡറി സ്കൂളിന്റെ സില്വര് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രഫ. വി.ജെ. ജോസഫ് കണ്ടോത്ത് മെമ്മോറിയല് അഖില കേരള മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 29ന് രാവിലെ 11 മുതല് നടക്കുന്ന മത്സരത്തില് ഒമ്പത് മുതല് 12 വരെ ക്ലാസുകളില് പഠിക്കുന്ന കുട്ടികള്ക്ക് രണ്ടുപേര് വീതമുള്ള ടീമായി പങ്കെടുക്കാം. ആദ്യ മൂന്ന് സ്ഥാനങ്ങള് നേടുന്നവര്ക്ക് യഥാക്രമം 8000, 4000, 2000 രൂപ വീതം കാഷ് അവാര്ഡ് നല്കും. രജിസ്ട്രേഷന് ഫോണ്: 9746582021.
Related Articles
അങ്കൺവാടി കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി
രക്തസാക്ഷി സ്മാരക വായനശാല & ഗ്രന്ഥാലയം ചെറുപ്പാറ അങ്കൺ വാടി പ്രവേശനോത്സവ ദിനത്തിൽ ചെറുപ്പാറ അങ്കൺവാടി കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി. പരിപാടി വായനശാല സെക്രട്ടറി കെ കെ സന്ദീപിന്റെ അദ്ധ്യക്ഷതയിൽ കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി സുനിൽ കുമാർ ഉദ്ഘാടനം ചെയ്ത് പഠനോ പകരണങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ കെ പി കമലാക്ഷൻ, കെ ജനാർദ്ദനൻ ,പി ജിഷ്ണു എന്നിവർ സംസാരിച്ചു. ചടങ്ങിൽ അങ്കൺ വാടി ടീച്ചർ വനജ സ്വാഗതവും അങ്കൺ വാടി ഹെൽപ്പർ […]
തുടി സാംസ്കാരിക വേദി വിജയോത്സവം 2023 സംഘടിപ്പിച്ചു
ഒടയംചാൽ : കാസർഗോഡ് ജില്ലയിലെ ആദിവാസി മേഖലയിൽ പ്രവർത്തിച്ചു വരുന്ന ഉദ്യേഗസ്ഥ കൂട്ടായ്മ്മയാണ് തുടി സാംസ്കാരിക വേദി . തുടിയുടെ ആഭിമുഖ്യത്തിൽ 2022-23 SSLC പ്രസ് ടു പരിക്ഷകളിൽ വിജയിച്ച മാവിലൻ , മലവേട്ടുവൻ എന്നീ ഗോത്രത്തിലെ വിദ്യാർത്ഥികളെ വിജയോത്സവം 23 പരിപാടിയിൽ ജൂൺ 18 ന് ഒടയംചാലിൽ വെച്ച് അനുമോദിച്ചു. പ്രസ്തുത പരിപാടി കോടോം. ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് .ശ്രീജ പി ഉദ്ഘാടനം ചെയ്തു തുടി ചെയർമാൻ കുടമിനസുകമാരൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥി പി ഡബ്ലുഡി […]
കാരുണ്യയാത്ര നടത്തി
അമ്പലത്തറ . ഗുരുതരമായ അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ചുള്ളിക്കരയിലെ മിനി.ബി.സതീശന്റെ ചികിത്സാ ചെലവിലേക്ക് പണം കണ്ടെത്തുന്നതിന് മടിക്കൈ വോയിസ് ഓഫ് നൊസ്റ്റാൾജിയ കാരുണ്യ സഹായസംഘം കാരുണ്യ യാത്ര നടത്തി. അമ്പലത്തറയിൽവെച്ച് കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡന്റ് പി.ദാമോദരൻ ഫ്ളാഗ് ഓഫ് ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനികൃഷ്ണൻ പ്രസംഗിച്ചു. രാജേഷ് ഉമിച്ചി അദ്ധ്യക്ഷത വഹിച്ചു.കെ.മോഹനൻ, മോഹനൻ മാനാ ക്കോട്, സ്വാതി ,അഥീന, രാജേന്ദ്രൻ, സുരേഷ്, രാജേഷ് എന്നിവർ സംബന്ധിച്ചു.കെ.സുരേന്ദ്രൻ കാഞ്ഞിരപ്പൊയിൽ സ്വാഗതവും […]