രാജപുരം: ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രഫ. വി.ജെ. ജോസഫ് കണ്ടോത്ത് മെമ്മോറിയല്‍ അഖില കേരള മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 29ന് രാവിലെ 11 മുതല്‍ നടക്കുന്ന മത്സരത്തില്‍ ഒമ്പത് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് രണ്ടുപേര്‍ വീതമുള്ള ടീമായി പങ്കെടുക്കാം. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 8000, 4000, 2000 രൂപ വീതം കാഷ് അവാര്‍ഡ് നല്‍കും. രജിസ്ട്രേഷന് ഫോണ്‍: 9746582021.
Related Articles
ജോലി ഒഴിവ്
രാജപുരം : പുഞ്ചക്കര ഗവണ്മെന്റ് എല്‍ പി സ്കൂളില്‍ ഒരു LPST തസ്തികയിലെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച30/10/2024 ബുധനാഴ്ച രാവിലെ 10.30 മണിക്ക് സ്കൂള്‍ ഓഫീസില്‍ നടക്കുന്നു. താല്പര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്(9744166311-HM) ബളാന്തോട്: ബളാന്തോട് ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിലവില്‍ ഒഴിവുള്ള എല്‍ പി എസ് ഡി മലയാളം തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റ് സഹിതം 28-10-2024 തിങ്കളാഴ്ച രാവിലെ 10.30ന് […]
കളളാർ കല സ്റ്റുഡിയോ ഉടമ രവീന്ദ്രന്റെ മാതാവ് കനീലടുക്കത്തെ സരോജിനി ഭായി (65) നിര്യാതയായി
കളളാർ: കല സ്റ്റുഡിയോ ഉടമ രവീന്ദ്രന്റെ മാതാവ് മാലക്കല്ല് കനീലടുക്കത്തെ സരോജിനി ഭായി (65) നിര്യാതയായി. ഭർത്താവ് പരേതനായ ചെനിയൻ നായ്ക്. മക്കൾ: രവീന്ദ്രൻ, സുരേന്ദ്രൻ, രാജു. മരുമക്കൾ. അശ്വതി,അനിത,സന്ധ്യ.
ചെന്തളം പുതിയവളപ്പ് ശ്രീവയനാട്ടുകുവന് ദേവസ്ഥാനത്ത് തെയ്യം കെട്ട് മഹോത്സവം നാളെ സമാപിക്കും
രാജപുരം : ബാത്തൂര്‍ ഭഗവതി ക്ഷേത്ര കഴകം കരിച്ചേരി തറവാട് കോയ്മ ചെന്തളം പുതിയവളപ്പ് ശ്രീവയനാട്ടുകുവന് ദേവസ്ഥാനത്ത് തെയ്യം കെട്ട് മഹോത്സവം നാളെ സമാപിക്കും. ഏപ്രില്‍ 3ന് കലവറ നിറയ്ക്കല്‍,് ബാത്തൂര്‍ ഭഗവതി ക്ഷേത്ര കഴകം പൂരക്കളി സംഘത്തിന്റെ പൂരക്കളി, കൈവീത്, തുടര്‍ന്ന് തെയ്യംകൂടല്‍. ഏപ്രില്‍ 4ന് കോരച്ചന്‍ തെയ്യത്തിന്റെ വെള്ളാട്ടം, കണ്ടനാര്‍ കേളന് തെയ്യത്തിന്റെ വെള്ളാട്ടം, ബപ്പിടല്‍ ചടങ്ങ്, രാത്രി 11 മണിക്ക് വിഷ്ണുമൂര്ത്തിയുടെ തിടങ്ങല്‍, 11.30ന് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടം. ഏപ്രില്‍ 5ന് രാവിലെ […]



