കളളാര്‍ : കള്ളാര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2024-25 ‘വിള ആരോഗ്യ പരിപാലന കേന്ദ്രം – സേവനങ്ങള്‍ വിപുലീകരിക്കല്‍’ എന്ന പദ്ധതിയുടെ ഭാഗമായി എത്തിയ ജൈവ കീട നിയന്ത്രണോപാധികള്‍ വിതരണം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന്‍ വിതരണോത്ഘാടനം നിര്‍വ്വഹിച്ചു.വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഗോപി, വാര്‍ഡ് മെമ്പര്‍മാരായ സബിത, ലീല ഗംഗാധരന്‍, വനജ ഐത്തു എന്നിവര്‍ പ്രസംഗിച്ചു. കൃഷി ഓഫീസര്‍ ഹനീന സ്വാഗതവും കൃഷി അസിസ്റ്റന്റ് സനിത വി പി നന്ദിയും പറഞ്ഞു.. കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കര്‍ഷകര്‍, കൃഷിഭവന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് PGS സര്‍ട്ടിഫിക്കേഷന്‍ സംബന്ധിച്ച ക്ലാസും സംഘടിപ്പിച്ചു.
കള്ളാര്‍ കൃഷിഭവന്‍ വിള ആരോഗ്യ പരിപാലന കേന്ദ്രം വഴി രോഗ – കീട നിയന്ത്രണ മാര്‍ഗങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ട്രൈക്കോെഡര്‍മ, സ്യൂഡോമോണസ്, ബ്യൂവെറിയ, വെര്‍ടിസിലിയം, ട്രൈക്കോ കാര്‍ഡ്, വേപ്പെണ്ണ – വെളുത്തുള്ളി മിശ്രിതം, ദ്വിതീയ സൂക്ഷ്മ മൂലക മിശ്രിതങ്ങളായ അയര്‍, സമ്പൂര്‍ണ, തുടങ്ങിയവയാണ് വിതരണംചെയ്യുന്നത്.