രാജപുരം : കള്ളാര്‍ ഗ്രാമപഞ്ചായത്ത് വീട്ടിക്കോല്‍ നഗറിലെ ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിര്‍ദേശിച്ച വിജിതയ്ക്ക് മലവേട്ടുവ മഹാസഭ പനത്തടി മേഖല കമ്മിറ്റി സ്വരൂപ്പിച്ച ചികിത്സാധന സഹായം വിജിതയു െടമാതാപിതാക്കള്ക്ക് കൈമാറി
മാത്തിൽ: പ്രസ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഡിസമ്പർ 11 ന് വൈപ്പിരിയം ഫ്ളഡ് ലിറ്റ് ടർഫ് കോർട്ടിൽ ഏകദിന സീനിയർ ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെന്റ സംഘടിപ്പിക്കും. കെ.രാജൻ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്കും കാഷ് പ്രൈസിനും വേണ്ടിയുള്ള ഫുട്ബോൾ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്ന ടീമുകൾ ഡിസമ്പർ 6 നു മുമ്പ് 9747130810, 9446775620 എന്ന നമ്പറിൽ പേർ രജിസ്റ്റർചെയ്യണം.
പാണത്തൂർ: ജില്ലാ കലക്ടറുടെ പഞ്ചായത്തു സന്ദർശനത്തിന്റെ ഭാഗമായി പനത്തടി പഞ്ചായത്തു സന്ദർശിച്ച ജില്ലാ കലക്ടർ കഴിഞ്ഞ മാസം ഇന്ധന ടാങ്കർ മറിഞ്ഞ പരിയാരത്ത് സന്ദർശനം നടത്തി. അപകടത്തിനിടെ ഡീസൽ കലർന്ന കിണറും പിന്നീട് സീസലിന്റെ സാന്നിധ്യം ഉണ്ടായ കിണറുകളും സന്ദർശിച്ചു.
രാജപുരം : ഹോളി ഫാമിലി ഹയർസെക്കണ്ടറി സ്കൂളിന്റെ 2023-24 വർഷത്തെ പി ടി എ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി പ്രഭാകരൻ കെ. എ യും മദർ പി ടി എ പ്രസിഡന്റായി രാജി സുനിൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ മാനേജർ റവ. ഫാ. മാത്യു കട്ടിയാങ്കൽ, സ്കൂൾ പ്രിൻസിപ്പൽ ജോബി ജോസഫ് എന്നിവർ പ്രസംഗിച്ചു. ടി ടി എ സെക്രട്ടറി സാലു എ എം തിരഞ്ഞെടുപ്പിന്നേതൃത്വംനൽകി.