പനത്തടി: പനത്തടി താനത്തിങ്കല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് 113 വര്‍ഷങ്ങള്‍ക്ക് ശേഷം 2025 മാര്‍ച്ച് 21, 22, 23 തീയതികളില്‍ നടക്കുന്ന തെയ്യംകെട്ട് ഉത്സവത്തിന് ആവശ്യമായ നെല്ല് സംഭരിക്കാന്‍ ചെറുപനത്തടി പാടശേഖരത്തില്‍ നടത്തിയ കൊയ്ത്തുത്സവം നാടിന് ആവേശമായി.നാടിന്റെ വിവിധഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ ്കൊയ്ത്തുത്സവത്തിന്റെ ഭാഗമാവാന്‍ വയലില്‍ എത്തിയത്. പീലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത മനു രത്ന എന്ന വിത്താണ് പാടശേഖരത്തില്‍ ഇത്തവണ കൃഷി ഇറക്കിയത്. മികച്ച വിളവാണ് ഇത്തവണ ലഭിച്ചതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയായിരുന്നു ഇത്തവണ ഉണ്ടായിരുന്നത്. ഉപ്പള ഷെയ്ക്ക് സയ്യിദ് ഫൗണ്ടേഷന് ഓള്‍ഡേജ് ഹോം മാനേജിംഗ് ട്രസ്റ്റീ ഇര്‍ഫാന ഇഖ്ബാല്‍ കൊയ്ത്തുല്‍സവം ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്മാന് എന്‍. ബാലചന്ദ്രന് നായര്‍ അധ്യക്ഷത വഹിച്ചു.. പഞ്ചായത്ത്-ബ്ലോക്ക് ജനപ്രതിനിധികള്‍, അസി.കൃഷി ഓഫീസര്‍ കെ. വി ഗോപിനാഥ് ,ജനറല്‍ കണ്‍വീനര്‍ കൂക്കള്‍ ബാലകൃഷ്ണന്, കെ. എന്‍ രമേശന്, മനോജ് പുല്ലുമല, കെ. സുകുമാരന്‍ നായര്‍, ടി.പി ശശി, വി. വി കുമാരന്, ടി. ഉണ്ണികൃഷ്ണന്, ടി.പി പ്രശാന്ത് കുമാര്‍, ടി പി ഹരികുമാര്‍, ഗീതാ ഗംഗാധരന്, മാധവി ജനാര്ദ്ദനന് തുടങ്ങിയവര്‍പ്രസംഗിച്ചു.
Related Articles
പേവിഷ പ്രതിരോധ വാക്സിൻ എ.പി.എൽ വിഭാഗത്തിനുള്ള സൗജന്യം നിർത്തലാക്കരുത് :എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ
പേവിഷ പ്രതിരോധ വാക്സിൻ ഉപയോഗത്തിൽ 57% വർദ്ധനവ് ഉണ്ടായ സാഹചര്യത്തിൽ എ. പി. എൽ വിഭാഗത്തിൽ ഉള്ള ജനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകുന്നത് നിർത്തുന്ന കാര്യം സർക്കാരിന്റെ ആലോചനയിൽ ഉണ്ടെന്ന ആരോഗ്യ വകുപ്പ് അധികൃതരുടെ നിലപാട് യാതൊരു കാരണവശാലും നടപ്പിൽ വരുത്തരുതെന്ന് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ എക്സിക്യൂട്ടിവ് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പേവിഷ പ്രതിരോധ വാക്സിൻ നൽകുന്നതിൽ എ.പി. എൽ, ബി.പി. എൽ വ്യത്യാസമില്ലാതെ എല്ലാവർക്കും തുല്യ പ്രാധാന്യം നൽകണമെന്ന ആവിശ്യത്തിൽ സംസ്ഥാന ആരോഗ്യമന്ത്രിക്ക് കത്തയക്കാനും […]
ആദ്യകാല കുടിയേറ്റ കര്ഷകന് കോളിച്ചാല്‍ കൊളപ്പുറത്തെ കൈതയ്ക്കല്‍ ജോര്‍ജ് (കുട്ടപ്പന് ) നിര്യാതനായി
കോളിച്ചാല്‍ : ആദ്യകാല കുടിയേറ്റ കര്ഷകന് കോളിച്ചാല്‍ കൊളപ്പുറത്തെ കൈതയ്ക്കല്‍ ജോര്‍ജ് (കുട്ടപ്പന് – 88) നിര്യാതനായി. സംസ്കാരം നാളെ ചൊവ്വ വൈകുന്നേരം 4.30 ന് പനത്തടി സെന്റ് ജോസഫ് ഫൊറോന ദൈവാലയത്തില്‍. ഭാര്യ: പരേതയായ ഏലിയാമ്മ (ഏറ്റുമാനൂര്‍ മൂശാരിയേട്ട് കുടുംബാംഗം) മക്കള്‍: വി. വി സിബി (ദീപിക ഏജന്റ് കോളിച്ചാല്‍) ലില്ലിക്കുട്ടി , സി . ഡെയ്സി (S C B കോണ്‍വെന്റ്, ജാര്‍ഖണ്ഡ്) മരുമക്കള്‍ : ടെസി സിബി പയ്യനാട്ട്, ജോസഫ് പാലക്കാട്ട് , […]
ക്രിമിനലുകളെയും കൊള്ളക്കാരെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് കേരളത്തിന് അപമാനം : യൂത്ത് കോണ്‍ഗ്രസ്സ്
ചാമുണ്ടിക്കുന്ന്:പൊതുജനങ്ങളുടെ അവകാശങ്ങളും പ്രതിപക്ഷത്തിന്റെ നിരന്തരമായ ആവശ്യങ്ങള്‍ തള്ളിക്കളയുകയും ബഹുജന സമരങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ട് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ഒരു ജനാധിപത്യ സര്‍ക്കാരിന് ഭൂക്ഷണമല്ലെന്നും ഏകാധിപത്യത്തിന്റെ തികഞ്ഞ ലക്ഷണമാണ് സൂചിപ്പിക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി രജിത രാജന് ആരോപിച്ചു.യൂത്ത് കോണ്‍ഗ്രസ്സ് ചാമുണ്ഡിക്കുന്ന് യൂണിറ്റ് സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് ക്രിമിനലുകളുടെയും കൊളളക്കാരുടെയും കാവലാളന്മ്മാരായി മാറിയെന്നും പോലീസില്‍ തന്നെ ഒരു വിഭാഗം ക്രിമനല്‍ സ്വഭാവമുള്ളവരാണെന്നും അവരെ […]