രാജപുരം: കാസര്‍ഗോഡ് സി.പി.സി.ആര്.ഐ കമ്പോണന്റ് പദ്ധതി പ്രകാരം പനത്തടി പഞ്ചായത്തിലെ 62 പട്ടികജാതികുടുംബങ്ങള്‍ക്ക്അത്യുപാദനശേഷിയുള്ള 460 തെങ്ങിന് തൈകള്‍ വിതരണം നടത്തി.സി പി സി ആര് ഐ സീനിയര്‍ സയന്റിസ്റ്റ്ഡോ :സുബ്രഹ്മണ്യന് തെങ്ങിന് തൈകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. നൂതന കൃഷി രീതികളെ കുറിച്ച് സി പി സി ആര് ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ: സി. തമ്പാന് ക്ലാസ് എടുത്തു. ലത അരവിന്ദന്, രാധാകൃഷ്ണ ഗൗഡ, സുപ്രിയ ,പഞ്ചായത്തംഗങ്ങളായ എന്‍. വിന്‍സെന്റ്, കെ. കെ വേണുഗോപാല്‍, പനത്തടി കൃഷി ഓഫീസര്‍ അരുണ്‍ ജോസ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ ശരത്ത്, ജില്ല എ.ഡി.സി അംഗം മൈക്കിള്‍.എം.പൂവത്താനി,സീനിയര്‍ സിറ്റിസണ്‍ ഫോറം സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പഞ്ചായത്തഗം കെ.ജെ ജെയിംസ് സ്വാഗതവും പ്രമോട്ടര്‍ കെ.അശ്വതി നന്ദിയും പറഞ്ഞു.
Related Articles
‘സ്നേഹത്തിന്റെ നൂൽപാലം’ സന്ദേശത്തിനു കൈമാറി അബ്ദു കാവുഗോളി
കാസറഗോഡ്: കെ.കെ.അബ്ദു കാവുഗോളിയുടെ സ്നേഹത്തിന്റെ നൂൽപാലം എന്ന ലേഖന സമാഹാരം പുസ്തക പ്രകാശന ചടങ്ങിൽ വെച്ചു ചൗക്കി സന്ദേശം ലൈബ്രറി സെക്രട്ടറി എസ്.എച്ച്. ഹമീദിന് അബ്ദു കാവുഗോളികൈമാറി
വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍ ആര് ഇ ജി വര്‍ക്കേഴസ് യൂണിയന് പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
പനത്തടി / തൊഴിലുറപ്പ് കൂലി കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക. വെട്ടിക്കുറച്ച ലേബര്‍ ബഡ്ജറ്റും തൊഴില്‍ ദിനവും പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ ആര് ഇ ജി വര്‍ക്കേര്‍സ് യൂണിയന് പനത്തടി ഏരിയാ ക്കമ്മറ്റി രാജപുരം പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. യൂണിയന് ജില്ലാകമ്മിറ്റി അംഗം അഡ്വ. സി രാമചന്ദ്രന് ഉല്‍ഘാടനം ചെയ്തു.പി സുകുമാരന്‍ അധ്യക്ഷയായി. രജനികൃഷ്ണന്‍ , മധു കോളിയര്‍, ബാലകൃഷ്ണന് ഇ എന്നിവര്‍ സംസാരിച്ചു. പി തമ്പാന് പാണത്തൂര്‍ സ്വാഗതവുംപറഞ്ഞു.
പനത്തടി സ്ക്കൂളിൽ നാളെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് രാവിലെ 10 മണി മുതൽ 12 .30 വരെ
പനത്തടി: ബളാംതോട് ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സുള്ള്യ കെ വി ജി ആയുർവേദ മെഡിക്കൽ കോളേജിന്റെയും കോളിച്ചാൽ ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തൊടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ശനിയാഴ്ച രാവിലെ 10 മണി മുതൽ 12. 30 വരെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും പരപ്പ ബ്ലോക്ക് പഞ്ചായത്ത്് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ എം പത്മകുമാരി ഉദ്ഘാടനം ചെയ്യും.സംഘാടക സമിതി ചെയർമാൻ എം വി കൃഷ്ണൻ അധ്യക്ഷത വഹിക്കും.കോളിച്ചാൽ ലയൺസ് […]