KERALA NEWS

മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി കെപിസിസി

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോപത്തിനൊരുങ്ങി കെപിസിസി.നാളെ മുതല്‍ ബ്ലോക്ക് തലം കേന്ദ്രീകരിച്ചാണ് സമരം.5 മുതല്‍ 20 വരെ സംസ്ഥാന വ്യാപക ക്യാമ്പെയിന്‍ നടത്താനാണ് തീരുമാനം. 1494 മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തില്‍ 1500 കേന്ദ്രങ്ങളിലായി രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്തും.
മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെയ്ക്കുക,തൃശൂര്‍ പൂരം കലക്കിയ സിപിഎം-ബിജെപി ഗുഡാലോചനയില്‍ ജുഡീഷല്‍ അന്വേഷണം നടത്തുക,ആഭ്യന്തര വകുപ്പിലെ ക്രിമിനല്‍വല്‍ക്കരണം അവസാനിപ്പിക്കുക,വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ പൊതുവിപണിയില്‍ ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നടത്തിവരുന്ന പ്രക്ഷോഭ പരിപാടികളുടെ തുടര്‍ച്ചയായാണ് പ്രക്ഷോഭം.

Leave a Reply

Your email address will not be published. Required fields are marked *