വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് നിയമസഭ 15-ാം കേരള നിയമസഭയുടെ 12-ാം സമ്മേളനം ചരമോപചാരമര്‍പ്പിച്ചു. വയനാട്ടില്‍ ഉണ്ടായത് സമാനതകളില്ലാത്ത ദുരന്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്രലോകത്തിന്റെയും കേന്ദ്രത്തിന്റെയും സഹായം അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ഉരുള്‍പൊട്ടലില്‍ ജീവന് നഷ്ടമായവര്‍ക്ക് സ്പീക്കര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. വയനാട് ദുരന്തത്തില്‍ ലോകം മുഴുവന്‍ കേരളത്തിന് ഒപ്പം നിന്നുവെന്നും എ എം ഷംസീര്‍ പറഞ്ഞു. രാത്രിയിലുണ്ടായ ദുരന്തത്തില്‍ നൂറുകണക്കിന് ജീവനുകളാണ് മണ്ണിനടിയില്‍പ്പെട്ടത്, രക്ഷാപ്രവര്‍ത്തനത്തിന് കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ജാതിമത വേര്‍തിരിവില്ലാതെ കേരളമൊന്നാകെ മുന്നിട്ടറങ്ങി. വയനാട് ദുരന്തത്തില്‍ ലോകം മുഴുവന്‍ കേരളത്തിന് ഒപ്പം നിന്നെന്ന് സ്പീക്കര്‍ എഎം ഷംസീര്‍ അനുസ്മരിച്ചു. രാത്രിയിലുണ്ടായ ദുരന്തത്തില്‍ നൂറുകണക്കിന് ജീവനുകളാണ് മണ്ണിനടിയില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിന് കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ, ജാതിമത വേര്‍തിരിവില്ലാതെ, കേരളമൊന്നാകെ മുന്നിട്ടിറങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട എല്ലാ ദുരന്തബാധിതരുടേയും ദുഖത്തില്‍ നിയമസഭ പങ്കുചേരുന്നുവെന്നും ദുരന്തമേഖലയെ കരകയറ്റാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ച പ്രവര്‍ത്തിച്ച എല്ലാവര്ക്കും നിയമസഭ ആദരവ് അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമാനതകളില്ലാത്ത മഹാ ദുരന്തമാണ് വയനാട് സംഭവിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന അതിതീവ്ര മഴയാണ് ഉരുള്‍പൊട്ടലിന് കാരണമായത്. ചൂരല്‍മല, മുണ്ടക്കൈ, അട്ടമല എന്നീ സ്ഥലങ്ങളെ നേരിട്ട് ബാധിച്ച ദുരന്തത്തില്‍ 231 ജീവനുകള്‍ നഷ്ടപ്പെടുകയും 41 പേരെ കാണാതാവുകയും ചെയ്തു. 145 വീടുകള്‍ പൂര്‍ണമായും 170 എണ്ണം ഭാഗകമായും തകര്‍ന്നു. 240 വീടുകള്‍ വാസയോഗ്യമല്ലാതാവുകയം 180 വീടുകള്‍ ഒഴുകിപ്പോവുകയും ചെയ്തു. ചുരുങ്ങിയത് 1200 കോടിയുടെ നഷ്ടമാണ് മേപ്പാടിയില്‍ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു ജീവനും കൃഷിയും വളര്‍ത്തുമൃഗങ്ങളും അടക്കം കനത്ത നാശനഷ്ടം ഉണ്ടായെന്നും വിലങ്ങാട് ചുരുങ്ങിയത് 217 കോടിയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കപ്പെടുന്നതെന്നും മേപ്പാടിയിലെ ദുരിത ബാധിതര്‍ക്ക് സുരക്ഷിതമായ ടൗണ്‍ഷിപ്പ് നിര്‍മിക്കാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും രക്ഷാപ്രാവര്ത്തനത്തിലും സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടായിരുന്നെന്നും ദുരിതാശ്വാസ പ്രവര്‍ത്തനം പൂര്‍ത്തിയാവുന്നത് വരെ ആ പിന്തുണ ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. വയനാട് ദുരന്തം എല്ലാവരുടെയും മനസ്സിലുണ്ടാക്കിയ നോവ് ജീവിതാവസാനം വരെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സാമ്പത്തിക സഹായം ഉണ്ടായില്ലെന്നും സതീശന് പറഞ്ഞു.
Related Articles
പുഷ്പന് വൈകാരിക യാത്രയയപ്പ്
അന്തരിച്ച കൂത്തുപറമ്പ് സമരപോരാളി പുഷ്പന് നാട് അത്യന്തം വൈകാരികമായി യാത്രയയപ്പ് നല്കി. പുഷ്പന്റെ മൃതദേഹം ചൊക്ലി മേനപ്രത്തെ വീട്ടിലെത്തിച്ചപ്പോഴും നിരവധി പേര് അന്തായഞ്ജലി അര്‍പ്പിച്ചു.രാമവിലാസം സ്കൂളിലെ പൊതുദര്‍ശനത്തിനുശേഷമാണ് ഇവിടേക്ക് എത്തിച്ചത്. വന്‍ ജനാവലിയാണ് പ്രിയ സഖാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കണ്ണൂരില്‍ എത്തിയത്. അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ വീട്ടിലും ജനങ്ങളുടെ നീണ്ട നിരയായിരുന്നു. നേരത്തെ ടൗണ്‍ ഹാളില്‍ നടന്ന പൊതുദര്ശനത്തില് പുഷ്പനെ ഒരുനോക്ക് കാണാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിയാളുകള്‍ ആണ് തലശ്ശേരിയിലേക്ക് എത്തിയത്. കൂത്തുപറമ്പ് വെടിവെപ്പില്‍ […]
TRAVELLING THE WORLD
Pie muffin apple pie cookie. Bear claw cupcake powder bonbon icing tootsie roll sesame snaps. Dessert bear claw lemon drops chocolate cake. Cake croissant cupcake dragée wafer biscuit pudding bonbon.
‘മല്ലു ഹിന്ദു ഓഫീസേഴ്സ്’; ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരെ ചേര്‍ത്ത് വാട്സാപ്പ് ഗ്രൂപ്പ്; വിവാദം
കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തില്‍ ഞെട്ടല്‍ ഉളവാക്കിക്കൊണ്ട് ഹിന്ദു ഐ എ എസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ് ഗ്രൂപ്പ്. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന് ഐ എ എസ് അഡ്മിനായാണ് ഗ്രൂപ്പ് രൂപപ്പെട്ടത്. മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിലാണ് ഗ്രൂപ്പ് നിലവില്‍ വന്നത്. ഗ്രൂപ്പില്‍ അംഗങ്ങളാക്കപ്പെട്ടതെല്ലാം ഹിന്ദു മതവിഭാഗത്തില്‍ പെട്ട ഉദ്യോഗസ്ഥര്‍ മാത്രമായിരുന്നു. സംഭവം ഐ എ എസുകാര്‍ക്കിടയില്‍ തന്നെ ചര്‍ച്ചയായതോടെ ഗ്രൂപ്പ് മണിക്കൂറുകള്‍ക്കുള്ളില്‍ ഡിലീറ്റ് ചെയ്തു. തന്റെ ഫോണ്‍ ഹാക്ക് ചെയ്തതാണെന്നും സൈബര്‍ പോലീസില്‍ […]