റാണിപുരം: പനത്തടി – റാണിപുരം റോഡില്‍ റാണിപുരത്തേയ്ക്ക് വാഹന യാത്ര ഏറെ ദുഷ്‌ക്കരമാക്കുന്ന തരത്തില്‍ റോഡിലേക്ക് ചാഞ്ഞു നിന്നിരുന്ന കാട് റാണിപുരം വനസംരക്ഷണ സമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വെട്ടി മാറ്റി. റാണിപുരം തോടിന് സമീപത്തെ വളവിലും, പള്ളിക്ക് താഴെ സെമിത്തേരിക്ക് സമീപമുള്ള കാടുകളുമാണ് വെട്ടി മാറ്റിയത്. ഇവിടങ്ങളില്‍ കാട് വളര്‍ന്ന് വാഹന യാത്രക്കാര്‍ക്ക് കാഴ്ച മറയുന്നതിനാല്‍ അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു. സെക്ഷന്‍ ഫോറസ്റ്റര്‍ ബി ശേഷപ്പ,വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍, ട്രഷറര്‍ എം.കെ സുരേഷ്, എക് സ്‌കൂട്ടീവ് കമ്മറ്റിയംഗം എം ബാലു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഡി വിമല്‍രാജ്, വിഷ്ണു കൃഷ്ണന്‍, വാച്ചര്‍മാരായ സുരേഷ്.കെ, രതീഷ് എം.എം കുഞ്ഞിരാമന്‍, എം ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.