LOCAL NEWS

എസ്. സി ,എസ്.ടി. വിഭാഗത്തിന് കൃഷി തൈകള്‍ വിതരണം ചെയ്തു.

ാജപുരം: ഗ്രീന്‍ ചന്ദ്രഗിരി ആഗ്രോ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ ആഭിമുഖ്യത്തില്‍ ഐ. സി. എ. ആര്‍ കൃഷി വിജ്ഞാന്‍ കേന്ദ്രവും കാസറഗോഡ് സി. പി. സി ആര്‍. ഐ യും ചേര്‍ന്ന് എസ്. സി, എസ്. ടി വിഭാഗത്തിന് അത്യുല്പാദന ശേഷിയുള്ള തെങ്ങ്, കമുക്, തൈകള്‍ വിതരണം ചെയ്തു. ഫാര്‍മേഴ്സ് കമ്പനി ചെയര്‍മാന്‍ ബി.രത്‌നാകരന്‍ നമ്പ്യാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കള്ളാര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ വനജ ഐത്തു അധ്യക്ഷത വഹിച്ചു.കമ്പനി സി.ഇ.ഒ രജനി സുമേഷ് മുഖ്യ പ്രഭാഷണം നടത്തി. കൃഷിവിജ്ജാന്‍ കേന്ദ്രത്തിലെ ഡോ : ആര്‍.പാണ്ഡുവും എ.സി പ്രോഗ്രാം കോ- ഓഡിനേറ്ററും ഡോ. ദിനേഷ് കുമാര്‍ യാദവ് എസ്.ടി പ്രോഗ്രാം കോ ഓഡിറ്റേര്‍ എന്നിവര്‍ പദ്ധതി വിശദീകരണം നിര്‍വ്വഹിച്ചു.
വാര്‍ഡ് മെമ്പര്‍ ബി.അജിത്ത് സ്വാഗതം പറഞ്ഞു. കള്ളാര്‍ പഞ്ചായത്തിലെ എസ് സി. എസ്. ടി. പ്രൊമേട്ടര്‍മാരായ ശ്രുതി ശങ്കര്‍, ഡാലിയ ഡാനിയല്‍, ദിനേശ് എന്നിവര്‍ നേതൃത്വം വഹിച്ചു.
കമ്പനി ഡയറക്ട്ര്‍ എച്ച് ലക്ഷ്മണഭട്ട് നന്ദിപറഞ്ഞു

 

 

Leave a Reply

Your email address will not be published. Required fields are marked *