കേരളത്തില്‍ രണ്ടാമത്തെ എംപോക്സ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാള്‍. ഇന്നലെ വൈകീട്ടോടെയാണ് രോഗ നിര്‍ണയം നടത്തിയത്. അതേസമയം രോഗം ഗുരുതരമാകാന്‍ സാധ്യതയില്ലെന്നാണ് ആരോഗ്യ വിഭാഗം പറയുന്നത്. വിമാനത്താവളത്തില്‍ നടന്ന പരിശോധനയിലാണ് യുവാവിന് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. നേരത്തെ യുഎഇയില്‍ നിന്ന് വന്ന മലപ്പുറം സ്വദേശിയായ യുവാവിന് എംപോക്സ് സ്ഥിരീകരിച്ചിരുന്നു. മലപ്പുറത്തേത്ത് ക്ലേഡ് വണ്‍ വകഭേദമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. എറണാകുളത്തെ യുവാവിന് പനിയും തൊലിപ്പുറത്ത് ചിക്കന്‍ പോക്സിന് സമാനമായ തുടിപ്പുകളും കണ്ടിരുന്നു. ഇതേ തുടര്‍ന്ന് ഇയാളെ നിരീക്ഷണത്തിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ ക്ലേഡ് വണ്‍ ആദ്യമായിട്ടാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്. പശ്ചിമ ആഫ്രിക്കയിലാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തിയത്. അതിവേഗം വ്യാപിക്കുന്ന ഗണത്തിലുള്ളതാണ് ക്ലേഡ് വണ്‍. ഇതിന്റെ വ്യാപനത്തെ തുടര്‍ന്ന് ഓഗസ്റ്റില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടനെ തന്നെ വൈദ്യസഹായം ഉറപ്പാക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കുന്നത്. രണ്ടാമത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ കനത്ത ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്. നിലവില്‍ കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമാണ് എംപോക്സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്
Related Articles
കാസർകോട് വന്ദേഭാരതിൽ സമയക്രമത്തിൽ മാറ്റം
വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമത്തിൽ മാറ്റം വരുത്തി. കേരളത്തിന് രണ്ടാമതായി അനുവദിച്ച കാസർകോട്- തിരുവനന്തപുരം വന്ദേഭാരതിന്റെ സമയക്രമമാണ് മാറ്റിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ് അനുവദിച്ചതോടെയാണ് സമയത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്. പുറപ്പെടുന്ന സമയവും ഏറ്റവും അവസാന സ്റ്റോപ്പിൽ എത്തിച്ചേരുന്ന സമയവും തമ്മിൽ മിനിട്ടുകളുടെ വ്യത്യാസം മാത്രമാണ് പുതുതായിട്ടുള്ളത്. ഇനി മുതൽ ദിവസത്തിലെ ആദ്യ സർവ്വീസായി തിരുവനന്തപുരത്ത് നിന്ന് രാവിലെ 5:15 ന് വന്ദേഭാരത് പുറപ്പെടും. നേരത്തെ 5:20 ന് ആയിരുന്നു ഈ ട്രെയിൻ പുറപ്പെട്ടു കൊണ്ടിരുന്നത്. […]
സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് പാലക്കാട് തുറന്നു;’ ഇവിടെ നിർമ്മിക്കുന്നത് ഇപിഇ ഫോം ഷീറ്റ്’
സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് പാലക്കാട് തുറന്നു.കനാൽപിരിവിൽ ഫെദർ ലൈക്ക് ഫോം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് പാർക്ക് ആരംഭിച്ചത്.രജിസ്റ്റർ ചെയ്ത് ഒൻപത് മാസത്തിനുള്ളിൽ മെഷിനറികൾ ഉൾപ്പെടെ എത്തിച്ചുകൊണ്ട് ഇപിഇ ഫോം ഷീറ്റ് നിർമ്മാണ യൂണിറ്റാണ് പ്രവർത്തനം ആരംഭിക്കുന്നത്. പദ്ധതി മൂന്നു വർഷത്തിനുള്ളിൽ പൂർത്തിയാകുന്നതോടെ 100 കോടിയിലധികം രൂപയുടെ വിറ്റുവരവുള്ള വ്യവസായ പാർക്കായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം ‘നവകേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് […]
ഒടുവില്‍ അജിത് കുമാര്‍ തെറിച്ചു, എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി
എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റി. പകരം ചുമതല മനോജ് എബ്രഹാമിന് മാറ്റിയെങ്കിലും എപി ബറ്റാലിയന്റെ ചുമതല തുടരും. സേനയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിനോ സസ്പെന്‍ഷനിലേക്കോ സര്‍ക്കാര്‍ പോയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. വളരെ കരുതലോടെയുള്ള നടപടിയാണ് അജിത് കുമാറിനെതിരെ സ്വീകരിച്ചിരിക്കുന്നത്. നാളെ നിയമസഭാ സമ്മേളനം പുനരാരംഭിക്കാന്‍ ഇരിക്കുന്നതിനിടെയാണ് നിര്‍ണായക തീരുമാനമുണ്ടായിരിക്കുന്നത്. രാത്രിയില്‍ മുഖ്യമന്ത്രി സെക്രട്ടേറിയേറ്റിലെത്തി മടങ്ങിയതോടെ തന്നെ അജിത് കുമാറിനെതിരെ നടപടിയുണ്ടാവുമെന്ന് ഉറപ്പിച്ചിരുന്നു. എന്നാല്‍ ഇത്ര വലിയ ആരോപണം നേരിട്ടിട്ടും കടുത്ത നടപടിയുണ്ടായില്ല എന്നതും തീര്‍ത്തും […]