രാജപുരം : പൂടംകല്ല് മുതല്‍ ചിറങ്കടവ് വരെയുള്ള സംസ്ഥാനപാത നവീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് മലനാട് വികസന സമിതി ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ ബളാംന്തോട് വച്ച് നടത്തുന്ന ഉപവാസ സമരത്തിന് ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് രാജപുരം ഫൊറോന കൗണ്‍സില്‍ പിന്തുണ പ്രഖ്യാപിച്ചു. മലയോര മേഖലയോട് കാണിക്കുന്ന ഈ അനാസ്ഥയ്ക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെടുത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടി ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. രാജപുരം ഫോറോനാ പ്രസിഡന്റ് .ഒ സി ജയിംസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫൊറോന വികാരി റവ. ഫാ. ജോസ് അരീച്ചിറ, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സെക്രട്ടറി ഫിലിപ്പ് കൊട്ടോടി, റീജിണല്‍ വൈസ് പ്രസിഡന്റ് സജി പ്ലാച്ചേരിപ്പുറത്ത്,ഫൊറോന സെക്രട്ടറി സിജു ചാമക്കാല യില്‍ തോമസ് അഞ്ചുകണ്ടത്തില്‍, ബേബി ചെട്ടിക്കത്തോട്ടം, ബിജു ഇലവുങ്ക ച്ചാലില്‍, ഫൊറോനയിലെ വിവിധ യൂണിറ്റുകളിലെ ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍സംസാരിച്ചു.
Related Articles
കര്‍ക്കിടക മാസ ഭഗവതിസേവ സമാപിച്ചു
പനത്തടി : പെരുതടിമഹാദേവ ക്ഷേത്രത്തില്‍ നടന്നുവന്ന കര്‍ക്കിടക മാസ ഭഗവതിസേവ സമാപിച്ചു. ക്ഷേത്രതന്ത്രി കക്കാട്ട് പടിഞ്ഞാറില്ലത്ത് കേശവപട്ടേരി, ക്ഷേത്രമേല്‍ശാന്തി ശ്രീകാന്ത് മനോളിത്തായ എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് ഭഗവതിസേവനടന്നത്.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പൂടങ്കല്ല് അയ്യങ്കാവ് മദ്രസ വിദ്യാർത്ഥികൾ മൈലാഞ്ചി ചെടി നട്ടു
ചുള്ളിക്കര : പ്രകൃതിയോടുള്ള മനുഷ്യന്റെ ഉത്തരവാദിത്തം ഓർമ്മപ്പെടുത്തുകയാണ് ലോക പരിസ്ഥിതി ദിനം. പ്രകൃതിയുടെ നിലനിൽപ്പിനു മരങ്ങൾ കൂടിയേ തീരൂ . പ്രകൃതി മനുഷ്യനെ ആശ്രയിച്ചല്ല , മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത് ഈ ആശയങ്ങൾ കുട്ടികൾക്ക് പകർന്നു നൽകി കൊണ്ട് പൂടങ്കല്ല് അയ്യങ്കാവ് ഇസ്സത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളും മദ്രസ മുഅല്ലിംഗളും ചേർന്ന് മദ്രസ മുറ്റത്ത് മൈലാഞ്ചി ചെടി നട്ടു. മദ്രസ വിദ്യാർത്ഥികളോടൊപ്പം ഹമീദ് എ, മദ്രസ മുഅല്ലിംകളായ അബ്ദുൽ റഹിമാൻ നൂറാനി, ഇബ്രാഹിം മുസ്ലിയാർ എന്നിവർപങ്കെടുത്തു
ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്
പാണത്തൂർ: ഇന്നത്തെ ശക്തമായ വേനൽമഴക്കിടെ ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്. കുണ്ടുപ്പള്ളിയിലെ വിജയന്റെ ഭാര്യ സിതമ്മക്ക്(56) പരിക്കേറ്റത്.തൊഴിലുറപ്പ് ജോലിക്കിടെ ഉണ്ടായ മഴയിൽ ഇടിമിന്നലിൽ നിന്നും രക്ഷനേടാനായി മറ്റ് തൊഴിലാളികളോടൊപ്പം കുണ്ടുപ്പള്ളിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിനുപുറത്ത് നിർമ്മിച്ച ഷെഡിൽ നിൽക്കുമ്പോഴാണ് ശക്തമായ ഇടിമിന്നലിൽ ചാരി നിന്ന ഇരുമ്പ് കമ്പിയിൽ നിന്ന് ഷോക്കേറ്റത്. സീതമ്മയെ ഉടൻ പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച്ചികിൽസനൽകി.