LOCAL NEWS

കോളിച്ചാല്‍- ചിറങ്കടവ് റോഡ് : ഉപവാസ സമരത്തിന് സീനിയര്‍ സിറ്റിസണ്‍സ് ഫോറത്തിന്റെ പിന്തുണ

കാളിച്ചാല്‍ -ചിറങ്കടവ് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വന്നിട്ടുള്ള കാലതാമസത്തിലും പോരായ്മകളിലും ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ടും കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും ഭരണ സംവിധാനങ്ങളുടെയും കുറ്റകരമായ അനാസ്ഥക്കെതിരെയും പ്രധിഷേധിച്ച് അടുത്ത മാസം 2 ന് ബാളാംതോടു വെച്ചു നടക്കുന്ന സമര പരിപാടികള്‍ക്ക് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം പനത്തടി പഞ്ചായത്തു കമ്മിറ്റി പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.
പഞ്ചായത്തിലെ മുഴുവന്‍ പോക്കറ്റ് റോഡുകളും വര്‍ഷങ്ങള്‍ക്കു മുമ്പേ മെക്കാഡം ടാറിംഗ് കഴിഞ്ഞിട്ടും പ്രധാന SH റോഡ് പരിഗണിക്കപ്പെടാതെ പൊട്ടിപ്പൊളിഞ്ഞു് യാത്ര ദുസഹമാകും വിധം ആയിത്തീര്‍ന്നിട്ടും ഭരണ സംവിധാനങ്ങള്‍ നിസംഗത പാലിക്കുന്നതില്‍ പഞ്ചായത്തുകമ്മറ്റി യോഗം ആശങ്ക പ്രകടിപ്പിച്ചു.
അരിപ്രോട് sph ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്തു കമ്മിറ്റി മെമ്പന്മാര്‍ വിവിധ യൂണിറ്റ് ഭാരവാഹികള്‍ പ്രധാന പ്രവര്‍ത്തകര്‍ തുടങ്ങി നിരവധിയാളുകള്‍ പങ്കെടുത്തു.
സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് ഉല്‍ഘാടനം ചെയ്തു. പഞ്ചായത്തു സെക്രട്ടറി എന്‍ ചന്ദ്രശേഖരന്‍ നായര്‍, ശശികുമാരപിള്ള, മധു ചാമുണ്ഡിക്കുന്ന,് ശ്യാമള കൃഷ്ണന്‍, ശോശാമ്മ ചാക്കോ, സോമകുമാര്‍ എന്നിവര്‍സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *