സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന് തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.മൂന്ന് ഘട്ടങ്ങളിലായാണ് പുനര്‍വിഭജനപ്രക്രിയ നടക്കുന്നത്. ആദ്യഘട്ടത്തില്‍ ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവടങ്ങളിലും, രണ്ടാം ഘട്ടത്തില്‍ ബ്ലോക്ക് പഞ്ചായത്തുകളിലും, മൂന്നാം ഘട്ടത്തില്‍ ജില്ലാ പഞ്ചായത്തുകളിലും വാര്‍ഡ് പുനര്‍വിഭജനം നടത്തും. ‘ ആദ്യഘട്ടത്തില്‍ നടക്കുന്ന വാര്‍ഡ് വിഭജനത്തിന്റെ കരട് റിപ്പോര്‍ട്ട് ഡീലിമിറ്റേഷന്‍ കമ്മീഷന് നവംബര്‍ 16 ന് പ്രസിദ്ധീകരിക്കും. അന്ന് മുതല്‍ 2024 ഡിസംബര്‍ ഒന്ന് വരെ കരട് റിപ്പോര്‍ട്ടിനെ കുറിച്ചുള്ള പരാതികളും ആക്ഷേപങ്ങളും നല്‍കാവുന്നതാണ്. ഡീലിമിറ്റേഷന്‍ കമ്മീഷന് സെക്രട്ടറിക്കോ, ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ക്കോ നേരിട്ടും രജിസ്റ്റേര്‍ഡ് തപാലിലും പരാതികളും ആക്ഷേപങ്ങളും നല്‍കാം. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും എല്ലാ വാര്‍ഡുകളുടെയും അതിര്‍ത്തി പുനര്‍നിര്‍ണയിക്കും. വാര്‍ഡ് പുനര്‍വിഭജനത്തിന്റെ കരട് റിപ്പോര്‍ട്ട് തയ്യാറാക്കി ഡീലിമിറ്റേഷന്‍ കമ്മീഷന് നല്‍കാനുള്ള ചുമതലജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ക്കാണ്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി നിയമങ്ങളിലെ ഭേദഗതി പ്രകാരം ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏറ്റവും കുറഞ്ഞത് 14 ഉം കൂടിയത് 24 ഉം വാര്‍ഡുകളുണ്ടാകും. ജില്ലാ പഞ്ചായത്തുകളില്‍ ഇത് യഥാക്രമം 17 ഉം 33 ഉം ആണ്. മുനിസിപ്പാലിറ്റികളില്‍ ഏറ്റവും കുറഞ്ഞത് 26 ഉം, ഏറ്റവും കൂടിയത് 53 വാര്‍ഡുകളുണ്ടാകും. കോര്‍പ്പറേഷനുകളില്‍ ഇത് യഥാക്രമം 56 ഉം, 101 ഉം ആണ്. സര്‍ക്കാര്‍ വിജ്ഞാപനപ്രകാരം സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ ആകെ വാര്‍ഡുകളുടെ എണ്ണം 23612 ആകും. നിലവിലിത് 21900 ആണ്. 2011 ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യാടിസ്ഥാനത്തിലാണ് വാര്‍ഡുകളുടെ എണ്ണം പുനര്‍നിശ്ചയിച്ചിട്ടുള്ളത്. മുനിസിപ്പാലിറ്റികളിലെ നിലവിലുള്ള 3113 വാര്‍ഡുകള്‍ 3241 ആയും,ആറ് കോര്‍പ്പറേഷനുകളിലെ 414 വാര്‍ഡുകള്‍ 421 ആയും, 941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാര്‍ഡുകള്‍ 17337 ആയും, 152 ബ്ളോക്ക് പഞ്ചായത്തുകളിലെ 2080 വാര്‍ഡുകള്‍ 2267 ആയും, 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാര്‍ഡുകള്‍ 346 ആയും വര്‍ദ്ധിക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്ത് ഡീലിമിറ്റേഷന്‍ കമ്മീഷന് ചെയര്മാന് എ. ഷാജഹാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡീലിമിറ്റേഷന്‍ കമ്മീഷന് അംഗങ്ങളായ പൊതുമരാമത്ത്, വിനോദസഞ്ചാരവകുപ്പ് സെക്രട്ടറി കെ.ബിജു, ഇന്ഫൊര്മേനഷന്‍ പബ്ളിക് റിലേഷന്സ്യ വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോര്‍, തൊഴില്‍ നൈപുണ്യ, ഗതാഗത വകുപ്പ് സെക്രട്ടറി ഡോ. കെ.വാസുകി , കമ്മീഷന് സെക്രട്ടറി എസ്.ജോസ്നമോള്‍ എന്നിവര്‍ പങ്കെടുത്തു.
Related Articles
ന്യൂനമര്‍ദ്ദത്തിനൊപ്പം എംജെഒ പ്രതിഭാസവും, കേരളത്തില്‍ അതിശക്തിയായി മഴ പെയ്യും
സംസ്ഥാനത്ത് ഇന്നും നാളേയും കനത്ത മഴ പെയ്യും എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആഗോള മഴപ്പാത്തിയായ എംജെഒ (മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍) കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് പടിഞ്ഞാറന്‍ പസിഫിക് സമുദ്രത്തിലേക്ക് നീങ്ങുകയാണ്. ഇതാണ് മഴ കനക്കാന്‍ കാരണം. മേഘങ്ങള്‍ കൂട്ടത്തോടെ ഭൂമധ്യരേഖയ്ക്ക് കുറുകെ നീങ്ങുന്നതിനെ ആണ് എം ജെ ഒ പ്രതിഭാസം എന്ന് വിശേഷിപ്പിക്കുന്നത്. അമേരിക്കന്‍ ശാസ്ത്രജ്ഞരായ റോളന്‍ഡ് മാഡനും പോള്‍ ജൂലിയനും ചേര്‍ന്നാണ് ഇത് കണ്ടെത്തിയത്. അതിനാലാണ് ഈ പേര് വന്നത്. 1971 മുതലാണ് […]
എ ഡി എമ്മിന്റെ മരണം; അടിയന്തര പ്രമേയ ചര്‍ച്ച ബഹിഷ്കരിച്ച് പ്രതിപക്ഷം സഭ വിട്ടു
കണ്ണൂര്‍ എ ഡി എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് നിയമസഭയില്‍ ബഹളം വച്ച് പ്രതിപക്ഷം. സംസ്ഥാനത്തെ ധനപ്രതിസന്ധിയിലെ അടിയന്തര പ്രമേയ ചര്‍ച്ചക്കിടെയായിരുന്നു ബഹളം. ഒടുവില്‍ ധനമന്ത്രി മറുപടി പറയുന്നില്ലെന്ന് ആരോപിച്ച പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. സംസാരിച്ച് തീര്‍ന്നില്ലല്ലോ എന്ന് പറഞ്ഞ ധനമന്ത്രി, പ്രതിപക്ഷ നേതാവ് പറഞ്ഞ എല്ലാം നോട്ട് ചെയ്തിട്ടുണ്ടെന്നും മറുപടി പറയുമെന്നും വ്യക്തമാക്കി. എ ഡി എമ്മിന്റെ മരണം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് പിന്നീട് പറഞ്ഞ മന്ത്രി, റവന്യു മന്ത്രി […]
സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത
സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം സജീവമാകാന്‍ സാധ്യത. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുര്‍ബലമായിരുന്ന കാലവര്‍ഷം വരും ദിവസങ്ങള്‍ ശക്തി പ്രാപിച്ചേക്കും. അടുത്ത 5 ദിവസം കാലവര്‍ഷം ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്കുന്ന മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ശനി, ഞായര്‍ ദിവസങ്ങളോടെ വടക്കന്‍ കേരളത്തില്‍ ചെറിയ തോതില്‍ കാലവര്‍ഷം ശക്തമാകുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ അറിയിപ്പില്‍ പറയുന്നത്. കേരളത്തില്‍ പൊതുവെ എല്ലാ ജില്ലകളിലും മഴ ലഭിക്കുമെങ്കിലും വടക്കന്‍ ജില്ലകളില്‍ […]