തായന്നൂർ: കോടോം-ബേളൂർ ഗ്രാമ പഞ്ചായത്തിലെ അട്ടക്കണ്ടം, എണ്ണപ്പാറ, ചെറളം, തായന്നൂർ വാർഡുകളിലെ 500 കുടുംബങ്ങളുടെ സുസ്ഥിര വികസനം ലക്ഷ്യമാക്കി നബാർഡ് ട്രൈബൽ ഡവലപ്മെന്റ് ഫണ്ടിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കാർഷിക നടീൽ വസ്തുക്കൾ നൽകിയ മുഴുവൻ കുടുംബങ്ങൾക്കും ഡോളോമൈറ്റ് നൽകുന്നതിന്റെ ഭാഗമായി പതിനാലാം വാർഡിൽ വേങ്ങച്ചേരി ഊരിൽ നടന്ന പരിപാടി പഞ്ചായത്ത് അംഗം കെ.ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു. ഊരുമൂപ്പൻ വി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊജക്ട് ലെവൽ ട്രൈബൽ ഡവലപ്മെന്റെ കമ്മിറ്റി മെമ്പർ പ്രമോദ് തൊട്ടിലായി, ഗ്രീഷ്മ […]
രാജപുരം: പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ വനിതാ ജീവനക്കാര്‍ ലോക വനിത ദിനം ആഘോഷിച്ചു. വനിതാ ഡോക്ടര്‍ ഷിന്‍സിയുടെ നേതൃത്വ ത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ച. രാവിലെ റാലിയോടുകൂടി ആരംഭിച്ച പരിപാടിയില്‍ വുമന്‍സ് വിങ് സെക്രട്ടറി ജെ.എച് ഐ.വിമല സ്വാഗതം പറഞ്ഞു. തുടര്‍ന്നു DR ഷിന്‍സി സ്ത്രീകളും ആരോഗ്യ പ്രശ്നങ്ങളും എന്നവിഷയത്തെ കുറിച്ച് ക്ലാസ് നടത്തി തുടര്‍ന്നു വിവിധ കലാപരിപാടികളും സുമ്പ ഡാന്‍സ് പ്രാക്ടീസ്യും ആരംഭിച്ചു. എല്ലാ ദിവസവും വൈകുന്നേരം അരമണിക്കൂര്‍ സുമ്പ ഡാന്‍സ് പരിശീലനം നടത്തുന്നതിന്തീരുമാനിച്ചു.