പാണത്തൂര്‍: പാണത്തൂര്‍ ഗവ.ഹൈസ്കൂളില്‍ എല്‍.പി.എസ്.ടി. എച്ച്.എസ്.ടി.നാചുറല്‍ സയന്‍സ് എന്നീ തസ്തികകളില്‍ ഓരോ ഒഴിവുണ്ട്. ഈ താല്‍ക്കാലിക ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ 23.10.2024 ബുധനാഴ്ച രാവിലെ 11 മണിക്ക് സ്കൂള്‍ ഓഫീസില്‍ വെച്ച് നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. പൂടുംകല്ല് താലൂക്ക് ആശപത്രിയില്‍ ക്ലീനിങ് സ്റ്റാഫ് തസ്തികയില്‍ ജീവനക്കാരെ നിയമിക്കുന്നു. അഭിമുഖം 26 ന് രാവിലെ 11 ന് ആശുപത്രിയില്‍.
പാണത്തൂർ : ജില്ലയിലെ തന്നെ ഏറ്റവും പ്രധാന റോഡുകളിലൊന്നായ പൂടംകല്ല് -ചിറങ്കടവ് അന്തർ സംസ്ഥാന പാതയുടെ മുടങ്ങി കിടക്കുന്ന നവീകരണ ജോലികൾ അടിയന്തിരമായി പൂർത്തിയാക്കി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂർ യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ പ്രസിഡന്റ് എം ബി മൊയ്തു ഹാജി അനുസ്മരണവും, പാണത്തൂർ യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡിയും പാണത്തൂർ വ്യാപാര ഭവനിൽ നടന്നു. ജില്ലാ പ്രസിഡണ്ടും, സംസ്ഥാന വൈസ് […]
രാജപുരം : ഒരു വര്‍ഷക്കാലം നീണ്ടുനിന്ന രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കണ്ടറി സ്ക്കൂള് സില്‍വര്‍ ജൂബിലി സ്മാരകമായി 65 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ജൂബിലി സ്മാര കെട്ടിടത്തിന്റെ മിനുക്കുപണികള്‍ അവസാന ഘട്ടത്തിലാണ്.കെമിസ്ട്രി,ഫിസിക്സ് ലാബുകള്‍ ഉള്‍പ്പെടെ ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. ഉടന്‍ ഉദ്ഘാടനം ചെയ്യാനാകുമെന്ന് സ്ക്കൂള് അധികൃതര്‍ അറിയിച്ചു.