LOCAL NEWS

വയോജന മെഡിക്കല്‍ ക്യാമ്പും രക്തപരിശോധനയും കൊട്ടോടിയില്‍ ശനിയാഴ്ച

രാജപുരം : കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെയും കള്ളാര്‍ ഗ്രാമപഞ്ചായത്ത് ജി.എച്ച്. ഡി രാജപുരത്തിന്റെയും ആഭിമുഖ്യത്തില്‍
വൃദ്ധ ജനങ്ങള്‍ക്കായി വയോജന മെഡിക്കല്‍ ക്യാമ്പും
രക്ത പരിശോധനയും യോഗ അവബോധ ക്ലാസും
0 ശനിയാഴ്ച കൊട്ടോടി ടൗണില്‍ ് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ നടക്കും. രോഗ നിര്‍ണയ ക്യാമ്പും രക്തപരിശോധനയും മരുന്നു വിതരണവും ഉണ്ടായിരിക്കും. കളളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കെ. നാരായണന്‍ ഉദ്ഘാടനം ചെയ്യും.വാര്‍ഡ് മെമ്പര്‍ ജോസ് പുതുശ്ശേരിക്കാലായില്‍ അധ്യക്ഷത വഹിക്കും. ആരോഗ്യ സ്റ്റാന്റ്‌റിംഗ് കമ്മറ്റി ചെയര്‍മാന്‍ സന്തോഷ് വി ചാക്കോ, മെമ്പര്‍ന്മാരായ കൃഷ്ണകുമാര്‍, വനജ ഐത്തു എന്നിവര്‍ പ്രസംഗിക്കും.ഡോ.ധന്യ കെ എസ് ക്യാമ്പ് നയിക്കും.സുഭാഷ് പി യോഗ അവബോധ ക്ലാസെടുക്കും. ഷീബ പി നന്ദി പറയും.

 

Leave a Reply

Your email address will not be published. Required fields are marked *