രാജപുരം : ഉടന്‍ പണം എന്ന വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കി ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തിയ യുവാവിനെ രാജപുരം പോലീസ് അറസ്റ്റ് ചെയ്തു. മാലോം ചുള്ളി സ്വദേശിയായ സജീവനെയാണ് (39) രാജപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 2000 രൂപയും, മൊബൈല്‍ഫോണും, നമ്പര്‍ എഴുതാന്‍ ഉപയോഗിച്ച കടലാസുകളും പോലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. നാളുകളായി ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തിയിരുന്ന ഇയാള്‍ കുറച്ചു നാളുകളായി പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇയാള്‍ കള്ളാറില്‍ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ബേക്കല്‍ ഡി.വൈ.എസ്.പി വി.വി മനോജിന്റെ നിര്‍ദ്ദേശപ്രകാരം രാജപുരം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജീവന്, ഷിന്റോ എന്നിവരാണ് ഇയാളെ പിടി കൂടിയത്..ജനങ്ങളുടെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്ന ഇത്തരം ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടത്തിനെതിരെ രാജപുരം പോലീസ് സ്വീകരിക്കുന്ന ശക്തമായ നടപടിയുടെ ഭാഗമായാണ് ഇയാളുടെ അറസ്റ്റ്.
Related Articles
മണിപ്പൂർ നരഹത്യയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കാട്ടുന്ന നിസ്സംഗതയിൽ പനത്തടി ഫൊറോന കൗൺസിൽ പ്രതിഷേധിച്ചു
കോളിച്ചാൽ: മണിപ്പൂരിൽ നടക്കുന്ന നരഹത്യയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കാട്ടുന്ന നിസ്സംഗതയിൽ പനത്തടി ഫൊറോന കൗൺസിൽ ശക്തമായ പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി. സെൻറ് ജോസഫ് ഫൊറോന ദേവാലയത്തിൽ നടന്ന പനത്തടി ഫൊറോന കൗൺസിൽ ഫൊറോന വികാരി റവ. ഡോ. ജോസഫ് വരാണത്ത് ഉദ്ഘാടനം ചെയ്തു. പനത്തടി സെൻറ് ജോസഫ് ഫൊറോന കോർഡിനേറ്റർ ദേവസ്യ വടാന അധ്യക്ഷത വഹിച്ചു. മാതൃവേദി ഡയറക്ടർ ഫാ. വർഗീസ് ചേരിപ്പുറത്ത്, മിഷൻ ലീഗ് ഡയറക്ടർ ഫാ. മൈക്കിൾ മഞ്ഞകുന്നേൽ, കെസിവൈഎം ഡയറക്ടർ ഫാ. […]
മെഡിക്കൽ ലാബ് ടെക്നീഷ്യൻ ഒഴിവ്
പാണത്തൂർ : പണത്തൂർ പി എച്ച് സിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ മെഡിക്കൽ ലാബ് ഡെക്നീഷ്യന്റെ (Bsc MLT-1) ഒഴിവിലേക്ക് ആളെ നിയമിക്കുന്നു. 10ന് ബുധനാഴ്ച രാവിലെ 11 മണിക്ക് ആശുപത്രിയിൽ വെച്ച് കൂടികാഴ്ച നടക്കും. നിയമനം തികച്ചും താല്‍ക്കാലികം ആയിരിക്കും. ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസം, ജോലി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
കെ. ഫോൺ പദ്ധതി : പനത്തടി പഞ്ചായത്തിൽ സൗജന്യമായി ഇന്റെർനെറ്റ് കണക്ഷൻ നല്കുന്ന പദ്ധതി പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു
പാണത്തൂർ: കേരള സർക്കാർ നടപ്പിലാക്കുന്ന കെ. ഫോൺ പദ്ധതിയുടെ ഭാഗമായി പട്ടികജാതി – പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി ഇന്റെർനെറ്റ് കണക്ഷൻ നല്കുന്ന പദ്ധതിയുടെ പനത്തടി പഞ്ചായത്ത് തല ഉദ്ഘാടനം നാലാം വാർഡിലെ ഓട്ടമലയിൽ പ്ലസ്ടു വിദ്യാത്ഥിയായ മഹേഷിനും ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ അമൃതയ്ക്കും നല്കി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ്, വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സണുമായ സുപ്രിയ ശിവദാസ്, […]