വെള്ളരിക്കുണ്ട് : പരപ്പയില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഓഫീസിലും, പരപ്പയിലെ മലബാര്‍ ഹോട്ടലിലും കഴിഞ്ഞദിവസം മോഷണം നടത്തിയ പ്രതി പിടിയില്‍. പാണത്തൂര്‍ പട്ടുവം സ്വദേശി രതീഷ് എന്ന വണ്ടിചോര് രതീഷിനെ ( 67) യാണ് വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. വെള്ളരിക്കുണ്ട് എസ്.ഐ ദാസ് പുത്തൂര്‍, എസ്. ഐ ജയരാജന് , ഗ്രേഡ് എസ്. ഐ രാജന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അബൂബക്കര്‍, നൗഷാദ് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.കൊലപാതക കേസുകള്‍ ഉള്‍പ്പെടെ നിരവധി കവര്‍ച്ചക്കേസിലെ പ്രതിയാണ് രതീഷ്. എറണാകുളം തൃശൂര്‍ ജില്ലകളില്‍ നിരവധി മോഷണക്കേസിലും ഇയാള്‍ പ്രതിയാണ്.
Related Articles
ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്
പാണത്തൂർ: ഇന്നത്തെ ശക്തമായ വേനൽമഴക്കിടെ ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്. കുണ്ടുപ്പള്ളിയിലെ വിജയന്റെ ഭാര്യ സിതമ്മക്ക്(56) പരിക്കേറ്റത്.തൊഴിലുറപ്പ് ജോലിക്കിടെ ഉണ്ടായ മഴയിൽ ഇടിമിന്നലിൽ നിന്നും രക്ഷനേടാനായി മറ്റ് തൊഴിലാളികളോടൊപ്പം കുണ്ടുപ്പള്ളിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിനുപുറത്ത് നിർമ്മിച്ച ഷെഡിൽ നിൽക്കുമ്പോഴാണ് ശക്തമായ ഇടിമിന്നലിൽ ചാരി നിന്ന ഇരുമ്പ് കമ്പിയിൽ നിന്ന് ഷോക്കേറ്റത്. സീതമ്മയെ ഉടൻ പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച്ചികിൽസനൽകി.
ചെറുപനത്തടി സെന്റ് മേരിസ് സ്കൂളില്‍ ഡെന്റല്‍ ക്യാമ്പ് നാളെ
പനത്തടി : ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് സ്കൂളില്‍ കെ.വി. ജി ഡെന്റല്‍ കോളേജുമായി സഹകരിച്ച് നാളെ ഡെന്റല്‍ ക്യാമ്പ് നടക്കും. ക്യാംപില്‍ സൗജന്യമായി ലഭിക്കുന്ന ചികില്‍സകള്‍: ദന്ത പരിശോധന, പല്ലിന്റെ പോട് അടക്കുക, പല്ല് എടുക്കുക, പല്ല് വൃത്തിയാക്കുക എന്നിവ സൗജന്യമായി ലഭിക്കും. ദന്തരോഗം ,മോണരോഗം,പല്ല്നഷ്ടപ്പെടല് ,കാന്‍സര്‍,പിളര്‍പ്പ് തുടങ്ങിയ എല്ലാ രോഗങ്ങള്‍ക്കും ചികിത്സ ലഭ്യമാണ്. ഉയര്‍ന്ന ചികില്‍സയ്ക്കായി ഡെന്റല്‍ കോളജില്‍ എത്തുവാന്‍ സൗജന്യ വാഹന സൗകര്യം ഉണ്ട്. അതോടൊപ്പം ക്യാംപില്‍നിന്ന് വരുന്നവര്‍ക്ക് ചികില്‍സയില്‍ 25% ഇളവും […]
വായനശീലം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുസ്തകങ്ങൾ ശേഖരിച്ചു വായനശാലയ്ക്ക് നൽകി മാതൃകയായി കെ സി വൈ എൽ രാജപുരം യൂണിറ്റ്
രാജപുരം: വായനശീലം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുസ്തകങ്ങൾ ശേഖരിച്ചു വായനശാലയ്ക്ക് നൽകി മാതൃകയായി കെ സി വൈ എൽ രാജപുരം യൂണിറ്റ്. മലയോരത്തെ വീടുകളിൽ ഗൃഹസന്ദർശനം നടത്തിയും അല്ലാതെയും പഴയതും, പുതിയതുമായ നിരവധി പുസ്തകങ്ങൾ ശേഖരിച്ചു പ്രദേശത്തെ ഓർമ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന് നൽകി ഒരു കൂട്ടം യുവാക്കൾ. രാജപുരം തീരുകുടുംബ ദേവാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കെ സി വൈ എൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ശേഖരിച്ച പുസ്തകങ്ങൾ യൂണിറ്റ് പ്രസിഡന്റ് റോബിൻ ബേബി വായനശാല സെക്രട്ടറി എ […]